News

കുടിശിക നിവാരണ ക്യാമ്പ്/അപേക്ഷ ക്ഷണിച്ചു/പരിശീലനം

പരിശീലനം

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കര്‍ഷകര്‍ക്കായി വിവിധ പരിശീലനം നടത്തുന്നു. കാടവളര്‍ത്തല്‍ നവംബര്‍ ആറ്, പോത്തുക്കുട്ടി പരിപാലനം നവംബര്‍ 13, മുട്ടക്കോഴി വളര്‍ത്തല്‍ നവംബര്‍ 20, 21, ടര്‍ക്കിക്കോഴി വളര്‍ത്തല്‍ നവംബര്‍ 26 തീയതികളില്‍ നടക്കും. രാവിലെ 10 മുതല്‍ അഞ്ചു വരെയാണ് പരിശീലനം.  ഫോണ്‍: 0469 2965535.

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രം മാനേജ്‌മെന്റ് യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ തെറാപ്പിസ്റ്റിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് (ഡിഎഎംഇ അംഗീകാരം)/ചെറുതുരുത്തി സിസിആര്‍എഎസ് നടത്തുന്ന ഒരുവര്‍ഷത്തെ ആയുര്‍വേദ പഞ്ചകര്‍മ ടെക്‌നിഷ്യന്‍ കോഴ്‌സ്. പ്രായപരിധി 2025 ഒക്ടോബര്‍ 24ന് 50 വയസ് കവിയരുത്. 60 വയസിന് താഴെയുള്ള വിരമിച്ച ആയുര്‍വേദ തെറാപ്പിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 29. വെബ്സൈറ്റ്: www.nam.kerala.gov.in/careers. ഫോണ്‍ : 0468 2995008.

കുടിശിക നിവാരണ ക്യാമ്പ്

ജില്ലാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ സെപ്റ്റംബര്‍ 27 മുതല്‍ നവംബര്‍ ഒന്ന് വരെ കുടിശിക നിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. സമയം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ. 10 വര്‍ഷം വരെ കുടിശികയുള്ള അംഗങ്ങള്‍ ട്രേഡ് യൂണിയന്‍/ എഎല്‍ഒ സാക്ഷ്യപത്രവും ക്ഷേമനിധി പാസ്ബുക്കും ഐഡി കാര്‍ഡും സഹിതം ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0468 2320449.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page