
സ്‌കോളര്‍ഷിപ്പ്/റാങ്ക് പട്ടിക/കുടിശിക നിവാരണ ക്യാമ്പ്/ക്വട്ടേഷന്‍/സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജിന് അപേക്ഷിക്കാം/കര്‍ഷക പരിശീലനം/ശ്രേഷ്ഠം പദ്ധതിക്ക് അപേക്ഷിക്കാം/ഫാര്‍മസിസ്റ്റ് നിയമനം/വിദ്യാകിരണം സ്‌കോളര്‍ഷിപ്പ്
സ്‌കോളര്‍ഷിപ്പ
മോട്ടര്‍ തൊഴിലാളി ക്ഷേമപദ്ധതിയില്‍ 2025 മാര്‍ച്ച് 31 വരെ അംഗത്വം എടുത്തിട്ടുളള തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസു മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് വരെ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. എട്ട്, ഒമ്പത്, 10 ക്ലാസുകള്‍ ഒഴികെ മറ്റ് ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് യോഗ്യത പരീക്ഷയ്ക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോ തതുല്യ ഗ്രേഡോ നേടിയിരിക്കണം. യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 30. ഫോണ്‍ : 04682 320158.
വിദ്യാകിരണം സ്‌കോളര്‍ഷിപ്പ്
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന വിദ്യാകിരണം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ /എയ്ഡഡ് മേഖലയില്‍ പഠിക്കുന്നവര്‍ക്ക് പുറമെ സ്വകാര്യ /സ്വാശ്രയ/ ഓട്ടോണമസ് സ്ഥാപനങ്ങളില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും അപേക്ഷിക്കാം. മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയെന്നുളള സാക്ഷ്യപത്രം സ്‌കൂള്‍/ കോളജ് മേധാവിയില്‍ നിന്ന് ലഭിച്ചത് അപേക്ഷയോടൊപ്പം ഹാജരാക്കണം. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0468 2325168.
ഫാര്‍മസിസ്റ്റ് നിയമനം
കടമ്മനിട്ട കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത : ഡിഫാം/ബി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ഒഴിവ് – ഒന്ന്. മാസവേതനം – 22350 രൂപ. പ്രായപരിധി – 18-36. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 29ന് രാവിലെ 11ന് മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 245613.
ശ്രേഷ്ഠം പദ്ധതിക്ക് അപേക്ഷിക്കാം
കലാകായിക രംഗങ്ങളില്‍ അഭിരുചിയുളള ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് അംഗീകൃത സ്ഥാപനങ്ങളില്‍ പരിശീലനം നേടുന്നതിന് ധനസഹായം അനുവദിക്കുന്ന സാമൂഹിക നീതി വകുപ്പിന്റെ ശ്രേഷ്ഠം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0468 2325168.
ഭിന്നശേഷി കലോത്സവം
ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഉണര്‍വ് -ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ അധ്യക്ഷയായി. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ്, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആതിര ജയന്‍, ചെന്നീര്‍ക്കര ഡിവിഷന്‍ അംഗം അഭിലാഷ് വിശ്വനാഥ്, മല്ലപ്പുഴശ്ശേരി ഡിവിഷന്‍ അംഗം ജിജി ചെറിയാന്‍ മാത്യു, ചെറുകോല്‍ ഡിവിഷന്‍ അംഗം പി വി അന്നമ്മ, ഓമല്ലൂര്‍ ഡിവിഷന്‍ അംഗം വി ജി ശ്രീവിദ്യ, ശിശു വികസന പദ്ധതി ഓഫീസര്‍ സി ഡി സൂസമ്മ എന്നിവര്‍ പങ്കെടുത്തു.
കര്‍ഷക പരിശീലനം
അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ സുരക്ഷിതമായ പാലുല്‍പാദനം വിഷയത്തില്‍ ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് തീയതികളില്‍ കര്‍ഷക പരിശീലനം നടത്തുന്നു. ഫോണ്‍ : 9447305100, 9496332048, 8304948553, 04734 299869.
സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജിന് അപേക്ഷിക്കാം
2025-26 വര്‍ഷത്തെ സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് ലഭിക്കുന്നതിന് അര്‍ഹതയുളള സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 31. വെബ്‌സൈറ്റ്: www.ssportal.kerala.gov.in. ഫോണ്‍ : 0469 2600181.
ക്വട്ടേഷന്‍
കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍, ഡീസല്‍ സഹിതം വാഹനം (2016 / അതിന് ശേഷമോ ഉളള മോഡല്‍, 4 സീറ്റ്) ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 31 വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 0468 2221807.
ക്വട്ടേഷന്‍
ജില്ലാ മേരാ യുവഭാരത് ഓഫീസിന്റെ ഔദ്യോഗികാവശ്യത്തിന് 1200 സിസിയില്‍ കുറയാത്ത അഞ്ച് സീറ്റ് ടാക്‌സി എ സി വാഹനം അഞ്ച് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 31 വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 7558892580, 0468 2962580.
കുടിശിക നിവാരണ ക്യാമ്പ്
മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കുടിശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 31 വരെ ജില്ലാ ഓഫീസില്‍ നേരിട്ടെത്തിയും കുടിശിക ഒടുക്കാം. ഒക്ടോബര്‍ 29ന് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിലും ഒക്ടോബര്‍ 30ന് ഏനാത്ത് എസ് കെ ബില്‍ഡിംഗിലും രാവിലെ 10 മുതല്‍ ക്യാമ്പ് നടക്കും. ഫോണ്‍ : 04682 320158.
റാങ്ക് പട്ടിക
ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പ് ഇന്‍ഷുറന്‍സ് /മെഡിക്കല്‍ സര്‍വീസസ് /ആയുര്‍വേദ കോളജ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദ) (ഫസ്റ്റ് എന്‍സിഎ- എസ് റ്റി, കാറ്റഗറി നമ്പര്‍ 470/2022) തസ്തികയിലേക്ക് 2023 ഡിസംബര്‍ 28ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
റാങ്ക് പട്ടിക
ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പ് ഇന്‍ഷുറന്‍സ് /മെഡിക്കല്‍ സര്‍വീസസ് /ആയുര്‍വേദ കോളജ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദ) (ഫസ്റ്റ് എന്‍സിഎ- വിശ്വകര്‍മ, കാറ്റഗറി നമ്പര്‍ 471/2022) തസ്തികയിലേക്ക് 2024 ഫെബ്രുവരി ആറിന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665



