
ക്രയിൻ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരണപ്പെട്ട കേസിലെ പ്രതി അറസ്റ്റിലായി
ക്രയിൻ സ്കൂട്ടറിൽ ഇടിച്ച് യുവതി ദാരുണമായി മരണപ്പെട്ട കേസിലെ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കൊക്കാത്തോട് അക്കിട്ടു മൂഴി എന്ന സ്ഥലത്ത് കുഴി വിളയിൽ വീട്ടിൽ പ്രമീഷ് എം കെ (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നാം തീയതി തോട്ടം തൊഴിലാളിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന വഴി റോഡ് സൈഡിൽ സ്കൂട്ടർ ഒതുക്കി നിർത്തിയിരുന്ന സമയത്ത് അമിത വേഗതയിൽ എത്തിയ ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ് പരിക്കുകൾ പറ്റി ചികിത്സയിലിരിക്കെമരണപ്പെടുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ പ്രതി ക്രയിൻ ഉപേക്ഷിച്ച് സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ കോന്നി പോലീസ് ഇൻസ്പെക്ടർ ബി രാജഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന ചിറ്റാറിൽ നിന്നും പിടി കൂടുകയായിരുന്നു. കുറ്റകരമായ നരഹത്യയ്ക്ക് അറസ്റ്റ് ചെയ്ത പ്രതിയെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ളാസ്സ് മജിസ്റ്റ്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ് തു.അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്പെക്ടർ ശ്യാം, എ.എസ്. ഐ മാരായഅനിൽകുമാർ,സക്കറിയഎന്നിവരാണ്.


