
കേരളം തൊഴിലവസരങ്ങളുടെ ദേശീയ ഹബ്ബാകുന്നു
കേരളം തൊഴിലവസരങ്ങളുടെ ദേശീയ ഹബ്ബായി മാറുന്നുവെന്ന് രാജൂ എബ്രഹാം എക്സ് എം.എല്‍.എ പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് സംഘടിപ്പിച്ച മെഗാ എഡ്യു കാര്‍ണിവലിന് തിരി തെളിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഗാ എഡ്യു കാര്‍ണിവലിനോട് അനുബന്ധിച്ച് ഫാഷന്‍ ടെക്നോളജി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന മെഗാ ഫാഷൻ ഷോയും, ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് ഒരുക്കുന്ന ഫുഡ് ഫെസ്റ്റും, മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് ഒരുക്കുന്ന കോര്‍പ്പറേറ്റ് വോക്കും. കമ്പ്യൂട്ടർ വിഭാഗത്തിന്റെ നേതൃത്വത്തിൽ എ.ഐ & റോബോട്ടിക്സ് എക്സിബിഷനും, എവിയേഷന്‍ ഡിപ്പാർട്ട്മെന്റ് ഒരുക്കുന്ന സ്റ്റാളുകളും, സൈക്കോളജി വിഭാഗം ഒരുക്കുന്ന സ്റ്റാളുകളും ഉണ്ടായിരുന്നു. കോളേജിലെ വിദ്യാർത്ഥികൾ തന്നെ തയ്യാറാക്കിയ റോബോട്ടുകളുടെ പ്രദർശനവും ആകര്‍ഷണീയമായിരുന്നു.



