കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മല്ലപ്പള്ളി മണ്ഡലം സമ്മേളനം കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡൻ്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എം. ജെ. ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു. കെ.വി. തോമസ്, ഉമ്മൻ സി ജോൺ, കെ.കെ വാസുക്കുട്ടൻ, ഡോ. ബിജു റ്റി ജോർജ്, ജോൺ കുര്യൻ, ബിജോയ് കോശി,അന്നമ്മ വർഗീസ്, ബാബു മോഹൻ, ജോർജ് തോമസ് എന്നിവർ പ്രസംഗിച്ചു. എം.ജെ.ഫിലിപ്പോസിനെ പ്രസിഡൻ്റായും കെ.കെ. വാസുക്കുട്ടനെ സെക്രട്ടറിയായും, ജോർജ് തോമസിനെ ട്രഷററായും അന്നമ്മ വർഗീസിനെ വനിതാ ഫോറം കൺവീനറായും മണ്ഡലം സമ്മേളനം തെരഞ്ഞെടുത്തു.