News

കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക്  വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം/ഇ-ലേലം/വിദ്യാധനം പദ്ധതിഅപേക്ഷക്ഷണിച്ചുഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/വയോമധുരം പദ്ധതി/മന്ദഹാസം പദ്ധതി/വയോരക്ഷ പദ്ധതി……

ഇ-ലേലം
കോന്നി പോലീസ്  സ്റ്റേഷനില്‍  അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള 8 വാഹനങ്ങള്‍  www.mstcecommerce.com മുഖേനെ ജൂലൈ 25 രാവിലെ  11 മുതല്‍ വൈകിട്ട് 4.30  വരെ ഇ- ലേലം  നടത്തും. പേര് രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍- 0468-2222630.  ഇ- മെയില്‍ sppta.pol@kerala.gov.in

കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക്  
വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക്  വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യശ്രമത്തില്‍ എസ്.എസ്.എല്‍.സി / ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 75 പോയിന്റ് കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും പ്ലസ് ടു /വിഎച്ച്എസ്ഇ അവസാനവര്‍ഷ പരീക്ഷയില്‍ 85 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. എസ് സി /എസ് ടി വിഭാഗത്തില്‍പ്പെട്ടവരില്‍ എസ്.എസ്.എല്‍.സി ക്ക് 70 പോയിന്റും പ്ലസ് ടു വിന് 80 ശതമാനവും മാര്‍ക്ക് ലഭിച്ചവര്‍ അവാര്‍ഡിന് അര്‍ഹരാണ്.  
മാര്‍ക്ക് ലിസ്റ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ബന്ധം തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ പകര്‍പ്പ്, കര്‍ഷകതൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്‍ സാക്ഷ്യപത്രം, എസ് സി /എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. അവസാന തീയതി ഓഗസ്റ്റ് 30 വൈകിട്ട്  അഞ്ചു വരെ.  ഫോണ്‍ : 0468-2327415. വെബ്സൈറ്റ് : www.agriworkersfund.org  

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍

കേന്ദ്രസര്‍ക്കാരിന്റെ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ബിരുദം ), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ് എസ് എല്‍ സി) തുടങ്ങിയ കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.

വിദ്യാധനം പദ്ധതി അപേക്ഷ ക്ഷണിച്ചു

ജില്ലാ ശിശുവികസന ഓഫീസിന്റെ വിദ്യാധനം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.
ബിപിഎല്‍ വിഭാഗത്തിലെ വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ ധനസഹായം ലഭിക്കുക. www.schemes.wcd.kerala.gov.in മുഖേനെ ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.ഫോണ്‍ : 0468 2966649.

ഗതാഗം നിരോധിച്ചു

മല്ലപ്പളളി സെക്ഷനിലെ തേലമണ്‍-പുല്ലുകുത്തി റോഡിലെ കലുങ്ക് അപകടാവസ്ഥയിലായതിനാല്‍ ഇതിലൂടെയുളള ഗതാഗതം നിരോധിച്ചു.  മല്ലപ്പളളി-മുരണി- ആനിക്കാട് റോഡുവഴി വാഹനങ്ങള്‍ പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

വയോമധുരം പദ്ധതി

60 വയസ് കഴിഞ്ഞ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പ്രമേഹ രോഗികളായ മുതിര്‍ന്ന പൗരന്‍മാര്‍ക്ക്    രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുന്നതിന് സഹായിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമൂഹിക നീതി വകുപ്പിന്റെ സുനീതി വെബ് പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0468 2325168.
 
മന്ദഹാസം പദ്ധതി
 
60 വയസ് കഴിഞ്ഞ ദാരിദ്ര്യരേഖക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കൃത്രിമ ദന്തനിര വയ്ക്കുന്നതിന് ധനസഹായം അനുവദിക്കുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമൂഹിക നീതി വകുപ്പിന്റെ സുനീതി വെബ് പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ :  0468 2325168.
 
വയോരക്ഷ പദ്ധതി
 
സാമൂഹിക ശാരീരിക സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക നീതി വകുപ്പ് മുഖേനെ ‘വയോരക്ഷ’ പദ്ധതി നടപ്പിലാക്കി വരുന്നു. ബി.പി.എല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അടിയന്തര പ്രാഥമിക ശുശ്രൂഷ ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നതും അലഞ്ഞു തിരിഞ്ഞു കാണപ്പെടുന്നതുമായ മുതിര്‍ന്ന പൗരന്മാരെ സുരക്ഷിത പുനരധിവാസ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും അത്യാവശ്യ ഉപകരണങ്ങള്‍ വാങ്ങല്‍, പ്രകൃതി ദുരന്തത്തിന് ഇടയാകുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഫോണ്‍ :  0468 2325168.
 
വെറ്ററിനറി സര്‍ജന്‍ അഭിമുഖം 21ന്  
                                                           
മൃഗസംരക്ഷണവകുപ്പ് മല്ലപ്പളളി ബ്ലോക്കില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജനെ  താല്‍ക്കാലികമായി തിരഞ്ഞെടുക്കുന്നു.  ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജൂലൈ 21 രാവിലെ 11 നാണ് അഭിമുഖം. യോഗ്യത: ബിവിഎസ്‌സി ആന്റ് എഎച്ച്,  കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഫോണ്‍: 0468 2322762

 ഐ.ടി.ഐ പ്രവേശനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ഒഴിവുളള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവയുമായി രക്ഷകര്‍ത്താവിനൊപ്പം ജൂലൈ 21  പകല്‍ മൂന്നിനകം ഹാജരാകണം. ഫോണ്‍: 0468 2258710, 9656472471.

നിത ഐ.ടി.ഐ പ്രവേശനം

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐടിഐ യിലെ വിവിധ എന്‍സിവിടി അംഗീക്യത ട്രേഡുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രവേശനത്തിനായി ഓഫ്‌ലൈനായി അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ജൂലൈ 21. ഫോണ്‍:0479 2457496, 9747454553.

മത്സ്യകുഞ്ഞ് വിതരണം

പന്നിവേലിചിറ ഫിഷറീസ്  കോംപ്ലക്‌സില്‍ കാര്‍പ്പ്, അനബാസ്, വരാല്‍, മഞ്ഞകൂരി ഇനം മത്സ്യകുഞ്ഞുങ്ങള്‍ ജൂലൈ 18 രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ വിതരണം ചെയ്യും. ഫോണ്‍ : 9846604473, 9562670128, 0468 2214589.

മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

എസ്എസ്എല്‍സി, പ്ലസ് ടു തത്തുല്യ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ
മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിന് ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. കുടിശികയില്ലാതെ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം.  അപേക്ഷയും അനുബന്ധരേഖകളും ഓഗസ്റ്റ് 31 നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിംഗ്, രണ്ടാം നില, ചക്കോരത്ത് കുളം വെസ്റ്റ് ഹില്‍ പി.ഒ, കോഴിക്കോട് –673 005 വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ : 0495 2966577, 9188230577.

ലേലം

മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ മഹീന്ദ്ര ജീപ്പ്  ലേലം ചെയ്ത് വില്‍പന നടത്തിയശേഷം ഈ കാര്യാലയത്തിലേക്ക് തന്നെ അഞ്ച് വര്‍ഷത്തേക്ക് വാടകയ്ക്ക് (ഡ്രൈവര്‍ ഇല്ലാതെ) എടുക്കുന്നതിനുളള ലേലം ജൂലൈ 25 പകല്‍ 12 ന് നടക്കും. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 23. ഫോണ്‍ : 0468 2222555.

 ടെന്‍ഡര്‍ ക്ഷണിച്ചു

മല്ലപ്പളളി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെ 133 അങ്കണവാടികളിലേക്ക് പോഷകബാല്യം പദ്ധതി പ്രകാരം പാല്‍, മുട്ട വിതരണത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 21. ഫോണ്‍ : 8593962467.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page