News

കര്‍ഷക പരിശീലനം/ഡേ കെയര്‍, വനിതാ ഹോസ്റ്റല്‍ സൗകര്യം/ഡിജിറ്റല്‍ റിസര്‍വെ റിക്കാര്‍ഡുകള്‍  പരിശോധിക്കാം/ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍/സേഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

കര്‍ഷക പരിശീലനം

അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപുല്‍കൃഷി വിഷയത്തില്‍  ജൂണ്‍ 18, 19 തീയതികളില്‍ പരിശീലനം നടത്തും. ഫോണ്‍ : 8304948553, 9496332048, 04734 299869.

ഡേ കെയര്‍, വനിതാ ഹോസ്റ്റല്‍ സൗകര്യം

 വനിതാ വികസന കോര്‍പ്പറേഷന്റെ കണ്ണങ്കര വനിതാമിത്ര കേന്ദ്രത്തില്‍ മിതമായ ഫീസ് നിരക്കില്‍ ആറുമാസം മുതലുളള കുട്ടികള്‍ക്കായി ഡേ കെയര്‍ സെന്റര്‍ നടത്തുന്നു. സ്‌കൂള്‍ സമയത്തിന് മുമ്പും ശേഷവും കുട്ടികള്‍ക്ക് പരിപാലനം ലഭിക്കും. പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറുവരെ.  വനിതകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി  മാസവാടകയ്ക്ക് ഹോസ്റ്റലും ലഭ്യമാണ്.  ഫോണ്‍ : 8281552350, 9562919882 (ഡേ കെയര്‍).

ഡിജിറ്റല്‍ റിസര്‍വെ റിക്കാര്‍ഡുകള്‍  പരിശോധിക്കാം

അടൂര്‍ താലൂക്കില്‍ കുരമ്പാല വില്ലേജ് പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വേ റിക്കാര്‍ഡുകള്‍  ഓണ്‍ലൈനായി എന്റെ ഭൂമി പോര്‍ട്ടലിലും (https://entebhoomi.kerala.gov.in) ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ക്യാമ്പ് ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ പരിശോധിക്കാം. റിക്കാര്‍ഡുകളില്‍ പരാതിയുണ്ടെങ്കില്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം. പരാതി ഇല്ലെങ്കില്‍ റിസര്‍വെ റിക്കാര്‍  ഡിലുള്ള ഭൂഉടമസ്ഥരുടെ പേരുവിവരം, അതിരുകള്‍, വിസ്തീര്‍ണം എന്നിവ അന്തിമമാക്കും. സര്‍വെ സമയത്ത് തര്‍ക്കം ഉന്നയിച്ച് തീരുമാനം അറിയിച്ചിട്ടുളള ഭൂഉടമസ്ഥര്‍ക്ക് അറിയിപ്പ് ബാധകമല്ല. ഫോണ്‍ : 0468 2961209.

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

ജില്ലാ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കും ഡേറ്റ എന്‍ട്രി ജോലികള്‍ക്കുമായി കരാര്‍ അടിസ്ഥാനത്തില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായതും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ആറുമാസത്തില്‍ കുറയാത്ത ഡേറ്റ എന്‍ട്രി കോഴ്‌സ് വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.  അഡോബ് പേജ് മേക്കര്‍, ഡോക്യുമെന്ററി തയാറാക്കിയിട്ടുളള പ്രവൃത്തി പരിചയം, ബിസിഎ /ഡിസിഎ എന്നിവ അഭിലഷണീയം.  
ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത,  പ്രവൃത്തി പരിചയം  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 18ന് വൈകിട്ട് നാലിന് മുമ്പ്  കലക്ടറേറ്റ് മൂന്നാം നിലയിലെ പ്ലാനിംഗ് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 0468 2222725.

സേഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

ഭവന പുനരുദ്ധാരണത്തിനോ പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം കൈപറ്റാത്ത 2.5 ലക്ഷം രൂപയില്‍ താഴെ വരുമാനമുളള  പട്ടികവര്‍ഗക്കാരില്‍ നിന്ന് സേഫ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ പേരിലോ ഭാര്യ/ ഭര്‍ത്താവിന്റെ  പേരിലോ ആയിരിക്കണം വീട്. റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നിന്ന് അപേക്ഷാ ഫോം ലഭിക്കും. അവസാന തീയതി ജൂണ്‍ 20. ഫോണ്‍ : 04735 22104

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page