പത്തനംതിട്ട കൊടുമൺ പോലീസ് സ്റ്റേഷൻ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കൊടുമൺ ഹൈസ്കൂളിൽ ലഹരിവിരുദ്ധക്ലാസ്സ് സംഘടിപ്പിച്ചു. 'ക്രിയത്മക യുവത്വം കരുത്തും കരുതലും' എന്ന പേരിൽ നടന്ന പരിപാടിയിൽ എസ് സി പി ഓമാരായ അജേഷ്, കിരൺകുമാർ സിപിഓമാരായ കൃഷ്ണകുമാർ, രതീഷ് കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മിസ്ട്രെസ് ജി ലില്ലിക്കുട്ടി, ടീച്ചർ കോ കോർഡിനേറ്റർ ബാലു, പി ടി എ പ്രസിഡന്റ് ജി രാജേഷ്, അധ്യാപകരായ ആർ അനു, പ്രിത, മാലതി കൃഷ്ണൻ, ആരതി സുഭാഷ് ബ്ലെസി ആനി ബോസ്, സി ബി രാജേഷ് എന്നിവരും 150 ഓളം കുട്ടികളും പങ്കെടുത്തു.