News

ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടനകാലയളവില്‍ പുരുഷ നഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്

ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടനകാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി), നഴ്സിംഗ് സൂപ്പര്‍വൈസര്‍, നഴ്സിംഗ് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതനത്തില്‍ പുരുഷ നഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്. (2024 നവംബര്‍ 14 മുതല്‍ 2025 ജനുവരി 21 വരെയാണ് സേവന കാലാവധി)
നഴ്സിംഗ് സൂപ്പര്‍വൈസര്‍ (ഏഴ് ഒഴിവ്) –
യോഗ്യത : അംഗീകൃത കോളേജില്‍നിന്ന് ജനറല്‍ നഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നഴ്സിംഗ് പാസായിട്ടുളളവരും, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ സേവനം നടത്തിയിട്ടുളളവര്‍ക്കും, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ  എ.സി.എല്‍.എസ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും മുന്‍ഗണന.
നഴ്സിംഗ് ഓഫീസര്‍ -(70 ഒഴിവ്)
യോഗ്യത: അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നഴ്സിംഗ് പാസായിട്ടുളളവരും കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന.
അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മുന്‍ജോലിപരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട ജില്ലാ  കലക്ട്രേറ്റിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ ഒന്നിന് ഉച്ചക്ക് ഒന്നിന് മുമ്പ്  എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 9446685049, 8275758722, 0468 2222642.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page