News

ക്രിസ്മസ് ചങ്ങാതിക്കൂട്ടമെത്തി. ആരോണിൻ്റെ വീട്ടിൽ ആഘോഷത്തിമിർപ്പ്

സമഗ്ര ശിക്ഷാ കേരളം റാന്നി ബി.ആർ.സി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി ക്രിസ്മസ് ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു. ഉൾച്ചേർക്കൽ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായാണ് പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളം ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.എബനെസർ ഹയർ സെക്കൻ്ററി സ്കൂൾ എഴാം ക്ലാസ്സിലെ സഹപാഠികളാണ് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന ആരോൺ മോൻ ലിനുവിൻ്റെ വീട്ടിലെത്തിയത്. കരോൾ ഗാനങ്ങൾ പാടി സമ്മാനങ്ങളും കേക്കുമായി പ്രഥമാധ്യാപകൻ സിബിച്ചൻ കെ.സി, അധ്യാപകരായ മായ ആർ. പിള്ള, ശ്രീനാഥ് എസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘത്തെ ബി.പി.സി ഷാജി എ സലാമും സ്പെഷ്യൽ എഡ്യുക്കേറ്റർമാരും ചേർന്ന് സ്വീകരിച്ചു.
ബ്ലോക്ക്തല ചങ്ങാതിക്കൂട്ടം അങ്ങാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈനി മാത്യുസ് ആരോണിൻ്റെ വസതിയിൽ ഉദ്ഘാടനം ചെയ്തു. ബി.പി.സി ഷാജി എ. സലാം മുഖ്യപ്രഭാഷണം നടത്തി. പ്രഥമാധ്യാപകൻ സിബിച്ചൻ കെ.സി, അധ്യാപിക മായ ആർ പിള്ള സ്പെഷ്യൽ എഡ്യുക്കേറ്റർ ഹിമ മോൾ സേവ്യർ, വിഞ്ചു വി.ആർ എന്നിവർ സംസാരിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page