News

കാറിൽ കഞ്ചാവും എം ഡി എം എ യും കടത്തിയ 3 യുവാക്കൾ പിടിയിൽ പോലീസിനെ ഉപദ്രവിച്ചതിനും കേസ്

കാറിൽ കഞ്ചാവും എം ഡി എം എ യും കടത്തിയ യുവാക്കൾ പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ പിടിയിലായി. അടൂർ ഏഴാംകുളം പൂഴിക്കോട് പടി വീട്ടിൽ നവീൻ, ഏറത്തു പരുത്തിപ്പാറ
വടക്കടത്തുകാവ് നിരന്നകാലായിൽ വീട്ടിൽ മീഖ രാജൻ ,ഏറത്തു പരുത്തിപ്പാറ വടക്കടത്തുകാവ് മുളമൂട്ടിൽ വീട്ടിൽ അമീർ എന്നിവരാണ് അടൂർ പോലീസിന്റെ പിടിയിലായത്.
ഇവർ സഞ്ചരിച്ച കാറിന്റെ ഡാഷ് ബോർഡിനുള്ളിൽ 2 ഗ്രാം ഗഞ്ചാവ് , 91 ഗ്രാം തൂക്കം വരുന്ന ബീഡി പോലെയുള്ള ചുരുട്ട് , 0.17 ഗ്രാം തൂക്കം ഉള്ള എം ഡി എം എ എന്നിവ സൂക്ഷിച്ചനിലയിൽ പോലീസ് പരിശോധനയ്ക്കിടെ കണ്ടെടുക്കുകയായിരുന്നു. അടൂർ പാർത്ഥസാരഥി അമ്പലത്തിനു സമീപം വച്ചാണ് ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് യുവാക്കളെ ലഹരിവസ്തുക്കളുമായി പോലീസ് കസ്റ്റഡിയിലെടുത്തത്.
എസ് ഐ സുനിൽകുമാർ, സി പി ഓമാരായ അഭിജിത് , സിബിൻ ലൂക്കോസ് , സനിൽകുമാർ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. പോലീസിനെക്കണ്ടപ്പോൾ നിർത്തിയശേഷം കാർ പെട്ടെന്ന് പുറകിലേക്ക് എടുത്ത് രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചു. ഇതിനിടെ, പിന്നിലുണ്ടായിരുന്ന വാഹനത്തിൽ തട്ടി. കാറിന്റെ അടുത്തെത്തിയ അഭിജിത്തിനെ പുറത്തിറങ്ങിയ യുവാക്കൾ തള്ളി താഴെ ഇട്ടു. അഭിജിത്തിന്റെ വലതു കൈ മുട്ടിനു താഴെയും , ഇടതു കാൽ മുട്ടിലും മുറിവുണ്ടായി. യൂണിഫോമിന്റെ മുട്ടിന്റെ ഭാഗം കീറുകയും ചെയ്തു. ഇതിന് പോലീസ് ഉദ്യോഗസ്ഥന്റെ മൊഴിപ്രകാരം കേസെടുത്തു. ലഹരിവസ്തുക്കൾ വില്പനക്ക് സൂക്ഷിച്ച് കാറിൽ കടത്തിയതിനും കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page