
News
കല്ലുപ്പാറ ഗ്രാമപഞ്ചായത്ത് ശുചിത്വ ബോധവൽക്കരണ പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
കല്ലുപ്പാറ ഗ്രാമപഞ്ചായത്ത് ബാലസഭ കുട്ടികൾക്ക് വേണ്ടി നടത്തിയ ശുചിത്വ ബോധവൽക്കരണ പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ ജോളി തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ജോളി റെജി, അസിസ്റ്റന്റ് സെക്രട്ടറി എം ജ്യോതി, സി ഡി എസ് മെമ്പർമാരായ റോസമ്മ ഈശോ, ബിൻസി ചെറിയാൻ, രജനി പി ആർ, കമ്മ്യൂണിറ്റി കൗൺസിലർ ആശാ ജയൻ, അക്കൗണ്ടന്റ് മനിജ പ്രകാശ് എന്നിവർ പ്രസംഗിച്ചു. ഗ്രീൻ കേരള കമ്പനി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ഉമ ക്ലാസ് നയിച്ചു.



