
News
കല്ലൂപ്പാറ പഞ്ചായത്തുംഗവ. ആയുർവേദ ആശുപത്രിയും ചേർന്ന് മെഡിക്കൽ ക്യാമ്പ് നടത്തി
കല്ലൂപ്പാറ പഞ്ചായത്തിന്റെയും, ഗവ. ആയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് കല്ലൂപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം റെജി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സൂസൻ തോംസൺ, മെഡിക്കൽ ഓഫീസർ ജിൻസി മേരി ബി. എൽ. തുടങ്ങിയവർ പ്രസംഗിച്ചു.



