News

കളഞ്ഞുകിട്ടിയ സ്വർണം പോലീസിൽ ഏൽപ്പിച്ച് വീട്ടമ്മ മാതൃകയായി, ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് പോലീസ്

പത്തനംതിട്ടയിൽകളഞ്ഞുകിട്ടിയെ സ്വർണം പോലീസിൽ ഏൽപ്പിച്ച് മാതൃകയായി വീട്ടമ്മ, പിന്നീട് സ്വർണാഭരണം ഉടമസ്ഥയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് പത്തനംതിട്ട പോലീസ്. ഇന്നലെയാണ് ഏനാത്ത് കൃഷ്ണ ഭവനിൽ ഹരികുമാറിന്റെ ഭാര്യ കൃഷ്ണകലയുടെ ഒരു ജോഡി കൊലുസും, ഒരു വളയുമുൾപ്പെടെ 20 ഗ്രാം സ്വർണം ഓമല്ലൂർ വച്ച് നഷ്ടമായത്. അവിടുത്തെ ഒരു പെട്ടിക്കടയിൽ നിന്ന് ഇത് കളഞ്ഞുകിട്ടിയ ഓമല്ലൂർ ആറ്റരികത്ത് കോട്ടുപിലയത്ത് വീട്ടിൽ സൂസൻ രാജു പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ എത്തിച്ച് പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി ഇന്ന് സ്റ്റേഷനിൽ വച്ച് എസ് ഐ അലക്സ്‌ കുട്ടിയുടെ നേതൃത്വത്തിൽ കൈമാറി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page