
കവിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വില്ലേജ് ഓഫീസ് മാർച്ചും, ധർണ്ണയും എബി മേക്കരിക്കാട്ട് ഉദ്ഘാടനം ചെയ്തു
അമിത നികുതി ചുമത്തി ജനങ്ങളെ കൊള്ളയടിച്ചും, കള്ളവാഗ്‌ദാനങ്ങൾ പറഞ്ഞു ജനങ്ങളെ പറ്റിച്ചും ജീവിക്കുന്ന സർക്കാരാണ് കേരള ഭരിക്കുന്നതെന്ന് കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ആരോപിച്ചു. സിപിഎമ്മും, പോഷക സംഘടനകളും പോലീസ് ഒത്താശയോടെ അക്രമം അഴിച്ചു വിട്ടു ജനങ്ങളെ വെല്ലുവിക്കുകയാണ്. നേഴ്സിംഗ് കോളേജിലെ കുട്ടികൾക്കു പോലും രക്ഷയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കവിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വില്ലേജ് ഓഫീസ് മാർച്ചും, ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് നടത്തി മണിരാജ് പുന്നിലം അധ്യക്ഷത വഹിച്ചു. വിനു ജേക്കബ് ജോർജ്, അശോക് കുമാർ , സണ്ണി പട്ടരേട്ട്, രാജൻ മണ്ണാമുറി തോമസ്, എം വി തോമസ്, ബിനു ഗോപാൽ, ജോർജ്, സനോജ്, സോളമൻ, അജിത് ചമ്പക്കര, മാത്യു പീറ്റർ, ഐസക്, ജയ് മോൻ, ജോൺസൺ യോഹന്നാൻ, സാബു എബ്രഹാം, കുര്യൻ, മനോജ് ചെറിയാൻ, എം. ഇ. ചെറിയാൻ കൊച്ചുമോൻ, ഷിബു, ഗീതാ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.



