
News
ക്ഷേത്ര ബന്ധു പുരസ്കാരത്തിന് പുതുശ്ശേരിമല പാണ്ഡ്യൻപാറ മലനട മാതൃസമിതി തെരെഞ്ഞെടുക്കപ്പെട്ടു
ക്ഷേത്ര ബന്ധു പുരസ്കാരത്തിന് പുതുശ്ശേരിമല പാണ്ഡ്യൻപാറ മലനട മാതൃസമിതി തെരെഞ്ഞെടുക്കപ്പെട്ടു
ഈശ്വരീയ ചിന്ത ചൈതന്യ മനസ്സ് ഐശ്വര്യ ജീവിതം എന്ന ആപ്തവാക്യം മുൻനിർത്തി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ക്ഷേത്രസമന്വയ സമിതിയുടെ ക്ഷേത്ര ബന്ധു പുരസ്കാരത്തിന് പുതുശ്ശേരിമല പാണ്ഡ്യൻപാറ മലനട മാതൃസമിതി തെരെഞ്ഞെടുക്കപ്പെട്ടു മഹാദേവ ക്ഷേത്രത്തിൽ കേരള ക്ഷേത്ര സമന്വയ സമിതി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് സാബു ശിവദാസൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഉത്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തിയത് എരുമേലി ആത്മബോധിനി മഠാധിപതി സത്സ്വരൂപാനന്ദ സ്വാമിജി അവർകൾ ആണ് ,റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രകാശ് കുഴികാല ശബരിമല ആചാര സംരക്ഷണ സമിതി ചെയർമാനും ബി.ജെ.പി സംസ്ഥാന സമിതി കൗൺസിൽ അംഗവും ആയ അനോജ് കുമാർ മന്ദിരം ,ബാബു പുത്തൻപറമ്പൻ – ക്ഷേത്രം പ്രസിഡൻറ് വിക്രമൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും ക്ഷേത്ര സെക്രട്ടറി മണികുട്ടൻ സ്വാഗതം ആശംസിച്ചു മാതൃസമിതി അംഗം ബീനകൃതജ്ഞത രേഖപ്പെടുത്തി മാതൃസമിതിക്കു വേണ്ടി ക്ഷേത്ര ബന്ധു പുരസ്കാരമായ മൊമെൻ്റോ,തങ്കമ്മ ണി ഉത്തമൻ ഏറ്റുവാങ്ങി – ശേഷം അംഗങ്ങൾ ഓടക്കോടിയും അരിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഓണ കിറ്റും ഏറ്റുവാങ്ങി



