
കോൺഗ്രസ് കല്ലൂപ്പാറ മണ്ഡലം കമ്മറ്റിയും, ജനപ്രതിനിധികളും മല്ലപ്പള്ളി വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു
അമിതമായ വാട്ടർ ബില്ലിൽ പ്രതിക്ഷേധിച്ചു കോൺഗ്രസ് കല്ലൂപ്പാറ മണ്ഡലം കമ്മറ്റിയുടെയും, ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മല്ലപ്പള്ളി വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു. ഒരു വർഷത്തിലേറെയായി മീറ്റർ റീഡിംഗ് എടുക്കാതെ, യോഗ്യത ഇല്ലാത്ത ആളുകളെ വച്ച് തെറ്റായി മീറ്റർ റീഡിങ് രേഖപ്പെടുത്തി ഗുണഭോക്താക്കൾക്ക് അമിത ഭാരം അടിച്ചേൽപ്പിച്ചിരിക്കുകയാണ്. അഞ്ഞൂറിൽ താഴെ ബിൽ അടച്ചിരുന്നവർക്ക് അറുപതിനായിരം രൂപ വരയാണ് ബിൽ വന്നിരിക്കുന്നത്. കെപിസിസി മുൻ എക്സിക്യൂട്ടീവ് അംഗം അഡ്വ. റെജി തോമസ്, ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ, പഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാർ, വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജ്ഞാനമണി മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ ചെറിയൻ മണ്ണഞ്ചേരി, റെജി ചാക്കോ, ബെൻസി അലക്സ്, സൂസൻ തോംസൺ കോൺഗ്രസ് നേതാക്കളായ അനിൽ തോമസ്, സജി പൊയ്‌ക്കുടി, ഷിജി ജോർജ്, തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ചർച്ചയിൽ തെറ്റായി റീഡിംഗ് പരിശോധിച്ചു കഴിഞ്ഞ പത്തു മാസത്തെ അവറേജ് എടുത്ത്, ഈ കാലയളവിൽ ഒടുക്കിയിട്ടുള്ള തുക കുറച്ചു, മൂന്നു ഗഡുക്കളായി മൂന്ന് മാസം കൊണ്ട് അടച്ചാൽ മതിയെന്നും, അതു വരെ വാട്ടർ കണക്ഷൻ വിച്ചേദിക്കില്ല എന്നി ഉറപ്പുകൾ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ രേഖാമൂലം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു.



