
കോൺഗ്രസ് കല്ലൂപ്പാറ മണ്ഡലം കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടത്തിയ ധർണ അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്തു
തൊഴിലാളി വർഗ്ഗത്തിന്റെ പേരിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ഇന്ന് അടിസ്ഥാന വർഗ്ഗത്തിന്റെ ഭാഗമായ ആശാ വർക്കർമാരെയും അങ്കണ വാടി ജീവനക്കാരെയും ചവുട്ടി മെതിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെ പി സി സി മുൻ നിർവഹക സമിതി അംഗം അഡ്വ. റെജി തോമസ്. കെപിസിസി ആഹ്വാന പ്രകാരം കോൺഗ്രസ് കല്ലൂപ്പാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടത്തിയ ധാർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ചെറിയാൻ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ,ജ്ഞാനമണി മോഹനൻ, സൂസൻ തോംസൺ, മോഹൻ കോടമല, ജിം ഇല്ലത്ത്, ബെൻസി അലക്സ്, ഷിജി ജോർജ്, സുനിൽ കൊച്ചേരി, സാനോ ചെറിയാൻ, മനീഷ് കുറുപ്പ്, സോമനാഥൻ നായർ, ബിജി പൊയ്ക്കുടിയിൽ, സാബു അടുക്കോലിൽ, സി സി രാജു, ജോൺ മാത്യു, രാജു തെക്കും കൂട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.



