
ചീക്സാപിഴവ് ; ഹർജികക്ഷിക്ക് 5,87,707/- രൂപാ കൊടു ക്കാൻ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധി
പത്തനംതിട്ട കോന്നി അരുവാപ്പുലം പഞ്ചായത്തിൽ അനീഷ് ഭവനിൽ അനീഷ് ബാബു കമ്മീഷനിൽ ഫയൽ ചെയ്ത ഹർജിയിലാണ് കമ്മീഷന്റെ ഈ വിധി. മസ്കറ്റിൽ മെയിൽ നേഴ്സായ അനീഷ് ബാബു 2018 ൽ നാട്ടിൽ വന്നപ്പോൾ വീടിനകത്ത് തെന്നി വീണ് ഇടത് കണങ്കാലിന് പരിക്കുപറ്റുകയും, അപ്പോൾ തന്നെ കോന്നി ബിലീവേഴ്സ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് ഹർജിയിലെ 2-ാം പ്രതിയായ ഡോ. ജെറിമാ രോഗിയെ പരിശോധിക്കുകയും കാലിന് അടിയന്തിര ഓപ്പറേഷൻ നടത്തുകയും ചെയ്തു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും കാലിലെ വേദനയും നീരും മാറാതെ വന്നതുകൊണ്ട് ഹർജികക്ഷി വിദഗ്ദ്ധ ചികിത്സ തേടി തിരുവനന്തപുരം എസ്പി ഫോർട്ട് ൽ പോകുകയും അവിടെ വീണ്ടും ഒരു ഓപ്പറേഷനു വിധേയമാവുകയും ചെയ്തു. എസ്പി ഫോർട്ട്ഹോസ്പിറ്റലി ലെ ഡോക്ടർ നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ കണങ്കാലിന്റെ രണ്ട് എല്ലുകൾ തമ്മിൽ കുറച്ച് അകന്നു നിൽക്കുന്നതായിട്ടാണ് കണ്ടത്. ഹോസ്പിറ്റലിൽ എത്തുന്നസമയം ഹർജി കക്ഷിക്ക് നടക്കാൻ പറ്റുമായിരുന്നില്ല . അദ്ദേഹത്തിന്റെ കാലിൽ ആദ്യത്തെ ഓപ്പറേഷനിൽ ഇട്ടിരുന്ന പ്ലേറ്റ് നീക്കം ചെയ്യുകയും അല്പം മാറിയിരുന്ന 2 എല്ലുകൾ നേരെയാക്കി 2
ഇട്ട് ഉറപ്പിക്കുകയും അതേ കാലിന്റെ മറുപുറത്തുളള ലിഗമെന്റ് റിപ്പയർ ചെയ്യുകയും ജോയിന്റ് സ്റ്റേബിൾ ആക്കുന്നതിനുവേണ്ടി ഉപ്പൂറ്റിയിൽ മറ്റൊരു കമ്പി കണങ്കാലിന്റെ എല്ലി ലേക്ക് ഇടുകയും ചെയ്തു. രണ്ടാമത് നടത്തിയ ഓപ്പറേഷനോടുകൂടി ഹർജികക്ഷി സുഖം പ്രാപിക്കുകയുണ്ടായി.
അന്യായം ഫയലിൽ സ്വീകരിച്ച കമ്മീഷൻ ഇരുകക്ഷിക്കും നോട്ടീസ് അയക്കുകയും കമ്മീഷനിൽ ഹാജരായ ഇരുകക്ഷികളിൽ നിന്നും തെളിവെടുപ്പ് നടത്തു കയും ചെയ്തു. കിട്ടിയ തെളിവുകളുടേയും സാക്ഷി മൊഴിയിലൂടെയും അടിസ്ഥാനത്തിൽ ഹർജികക്ഷിയെ ആദ്യം ചികിത്സിച്ച് കോന്നി ബിലീവേഴ്സ്സിലെ ഡോക്ടർ വളരെ നിരുത്തരവാദപരമായിട്ടാണ് ചികിത്സിച്ചതെന്ന് കമ്മീഷൻ കണ്ടെത്തുകയാണ് ചെയ്തത്.
ആയതിന്റെ അടിസ്ഥാനത്തിൽ രണ്ട് ആശുപത്രിയിൽ ഉണ്ടായ ചികിത്സാ ചിലവും, നഷ്ടപരിഹാരവും, കോടതി ചിലവും ചേർത്ത് 5,87,707/- രൂപ ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും ഡോ. ജെറിമാത്യുവും ചേർന്ന് ഒരു മാസത്തിനകം ഹർജി കക്ഷിക്ക് നൽകാൻ കമ്മീഷൻ ഉത്തരവിടുകയാണ് ചെയ്തത്.
കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ്
തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.



