
News
ചേന്നാട്ടുപടി – അമ്പാട്ടുപടി റോഡിൻറെ നിർമ്മാണ ഉദ്ഘാടനം അഡ്വ പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു.
റാന്നി:പുനരുദ്ധരിക്കുന്ന ചേന്നാട്ടുപടി – അമ്പാട്ടുപടി റോഡിൻറെ നിർമ്മാണ ഉദ്ഘാടനം അഡ്വ പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. വടശ്ശേരിക്കര പേഴുംപാറയിൽ ഉള്ള റോഡിൻറെ പുനരുദ്ധാരണത്തിനായി 50 ലക്ഷം രൂപയാണ് ബജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് ഉഷ കേശവൻ അധ്യക്ഷയായി ബ്ലോക്ക് പഞ്ചായത്തംഗം കോമളം അനിരുദ്ധൻ പഞ്ചായത്തംഗം കെ ബിജു മുൻ പഞ്ചായത്തംഗം ടി പി സൈനബ ബെൻഡമാൻ ജോസ് ജേക്കബ് കെ കെ രാജീവ് കെ ജി ശിവരാമൻ എന്നിവർ സംസാരിച്ചു



