
News
വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥിനി സെർജൻ്റ്ദിയഫാത്തിമ വെളളി മെഡൽ നേടി
ന്യൂഡൽഹിയിൽ നടന്ന ദേശീയ തൽ സൈനിക് ക്യാമ്പിൽ കേരള ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് കോട്ടയം എൻ സി സി ഗ്രുപ്പിൽ നിന്നും പങ്കെടുത്ത് ഫയറിങ് ഇനത്തിൽ വെള്ളിമെഡൽ നേടി. വെച്ചൂച്ചിറ ജവഹർനവോദയവിദ്യാലയത്തിലെവിദ്യാർത്ഥിനിയാണ്സെർജൻറ് ദിയ ഫാത്തിമ.മാവേലിക്കര മാൻകാം കുഴി ഈഷാ മഹലിൽ നിഷാദിന്റെയും സബീനയുടേയും മകളാണ്.ദിയയെ 15 കേരള ബാറ്റലിയൺ കമാൻഡിങ് ഓഫീസർ കേണൽ ജേക്കബ് ഫ്രീമാൻ,പ്രിൻസിപ്പൽവി.സുധീർ,അധ്യാപകർ,രക്ഷകർത്താക്കൾ തുടങ്ങിയവർ അഭിനന്ദിച്ചു.



