News

റാന്നിപഞ്ചായത്ത് ഓഫീസിന് മുന്നിൽചവറുകൂനവിതറിയനിലയിൽ കണ്ടതിനെതുടർന്ന്സെക്രട്ടറി പോലീസിൽ പരാതി നല്കി


റാന്നി ഗ്രാമപഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ ഞാറാഴ്ച രാവിലെവേസ്റ്റ് ചവറുകൂനകണ്ടതിനെ തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി നടപടി ആവിശ്യപ്പെട്ട് റാന്നി പോലീസിൽ പരാതി നല്കിയത്.മാലിന്യ നിർമ്മാർജ്ജനത്തിന് മുൻപന്തിയിൽ നിൽക്കുന്ന റാന്നി ഗ്രാമപഞ്ചായത്തിൻ്റെ തിളക്കം കെടുത്താൻ ശ്രമമാണ്. കഴിഞ്ഞ രാത്രിയിൽ വേസ്റ്റ് ചാക്കിൽ കെട്ടിയും, വാരി വലിച്ചു നിരത്തിയും പഞ്ചായത്തിന് ആദരവ് കിട്ടിയതിൽ ജനങ്ങളോടുള്ള അവഹേളനമാണന്നും പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ പ്രകാശ് പറഞ്ഞു. റാന്നി പഞ്ചായത്തിലെഹരിതകർമ്മ സേനയുടെ നിരന്തരമായ പ്രയത്നമാണ് വേസ്റ്റ് നിർമ്മാർജ്ജനത്തിൽ റാന്നി പഞ്ചായത്തിന് മൂന്നാം സ്ഥാനം ലഭിക്കാൻ കാരണമെന്നും ഈ പ്രവർത്തി റാന്നിക്കാരുടെ എല്ലാം മുഖത്ത് ചെളി വാരി തേയ്ക്കുന്നതിനു തുല്യമാണന്നും ഇതിനെ തിരെ ശക്തമായ നടപടി സ്വീകരിക്കും മെന്നും പ്രസിഡൻ്റ് പറഞ്ഞു. എന്നാൽ പഞ്ചായത്ത് ഓഫീസിന് മുന്നിലെ നടപ്പാതയിൽ ചപ്പുചവറുകൾ കിടക്കുന്നതിൻ്റെ ദൃശ്യം സോഷ്യൽ മീഡിയായിൽ പ്രചരിച്ചതോടെ ഓഫീസിനു മുൻപിൽ കിടന്നിരുന്ന ചപ്പുവറുകൾ മാറ്റിയ നിലയിലാണ്. കൂടുതൽ വിവരങ്ങൾ പരിസരത്തെ നിരീക്ഷണക്യാമറകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറിയും പറഞ്ഞു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page