
News
റാന്നി ഇട്ടിയപ്പാറ ബൈപ്പാസ് ജംഗഷനു സമീപം കാർ താഴ്ചയിലേക്ക് ഓടി ഇറങ്ങി അപടം ഉണ്ടായി
റാന്നി ഇട്ടിയപ്പാറ ബൈപ്പാസ് ജംഗഷനു സമീപം കാർ താഴ്ചയിലേക്ക് ഓടി ഇറങ്ങി അപടം ഉണ്ടായി. അപകടത്തിൽ ആർക്കും പരിക്കില്ല, കാറിൽ ഡ്രൈവർ മാത്രമേഉണ്ടായിരുന്നൊള്ളു.ഞാറാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് സംഭവം നടന്നത്. അങ്ങാടി പേട്ട ജംഗഷൻ ഭാഗത്തു നിന്നും വന്ന കാർ ചെട്ടിമുക്കിനും ഇട്ടിയപ്പാറക്കും തിരിയുന്ന ബൈപ്പാസ്ജംഗഷനിൽറോഡിൻ്റെവലതു ഭാഗത്തേതാഴ്ചയിലേക്കാണ് കാർ ഓടി ഇറങ്ങിയത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ കാർ ക്രയിൻ ഉപയോഗിച്ച് കരയിലെത്തിക്കുകയായിരുന്നു.തിരുവല്ലാസ്വദേശിയുടെ വാഹനമാണ് ഇതന്ന് പറയുന്നു. കാറിന് സാരമായി നാശം ഉണ്ടായി. താഴ്ചയിയിൽ നിന്നും കാർ കരയിലെത്തിച്ച് മാറ്റുന്നത് വരെ ബൈപ്പാസ് റോഡിൽ കുറച്ചു സമയംഗതാഗത കുരുക്ക് ഉണ്ടായി.



