
News
ചിറ്റാറിൽസഹോദരിപുത്രനെവെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി
പത്തനംതിട്ട ചിറ്റാറിൽ സഹോദരി പുത്രനെ കറി കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു ചിറ്റാർ ഊരാൻപാറ എന്ന സ്ഥലത്ത് ഷാജഹാൻ മൻസിൽ ഷാജഹാൻ (41) ആണ് അറസ്റ്റിൽ ആയത് സഹോദരിപുത്രനോട് പണം കടം ചോദിച്ചിട്ട് കൊടുക്കാഞ്ഞതിലുള്ള വിരോധം നിമിത്തം വീട്ടിൽ നിന്നും വിളിച്ചിറക്കി പിച്ചാത്തി കൊണ്ട് കഴുത്തിനും മുഖത്തിനും തുരുതുരാ വെട്ടുകയായിരുന്നു. ചിറ്റാർ പോലീസ് സബ് ഇൻസ്പെക്ടർ എ ആർ രവീന്ദ്രൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു


