
അപേക്ഷിക്കാം/ ധനസഹായം/സിവിൽ സർവീസ്പരീക്ഷാ പരിശീലനം/സ്വയം തൊഴില്‍ പരിശീലനം/ഇ-ലേലം/ടെന്‍ഡര്‍ /മത്സ്യ കുഞ്ഞുവിതരണം /ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തുപരീക്ഷ/പാരാ ലീഗല്‍ വോളന്റിയര്‍
പാരാ ലീഗല്‍ വോളന്റിയര്‍
കാണാതാകുന്നതും കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന കുട്ടികള്‍ക്കു വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി അഞ്ച് പോലീസ് സബ് ഡിവിഷനിലേക്ക് ഒരു വര്‍ഷത്തെ നിയമസേവനത്തിന് ദിവസ വേതനാടിസ്ഥാനത്തില്‍ പാരാലീഗല്‍ വോളന്റിയര്‍മാരെ നിയമിക്കുന്നു. യോഗ്യത ബിരുദം. എംഎസ്ഡബ്ല്യു, ബിരുദാനന്തര ബിരുദക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 26-65,
നിയമവിദ്യാര്‍ഥികള്‍ക്ക് 18-65. പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം മെയ് 12 ന് വൈകിട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. വിലാസം: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, മിനി സിവില്‍ സ്റ്റേഷന്, പത്തനംതിട്ട. ഫോണ്‍ – 0468 2220141.
ധനസഹായം
കാര്‍ഷിക വികസന ക്ഷേമ വകുപ്പ് കേരള സ്മാള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം ആത്മ മുഖേന സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് സഹായത്തോടെ കര്‍ഷക ഉല്പാദന സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കുന്നു. ഫാം പ്ലാന്‍ പദ്ധതിയുടെ ഭാഗമായി ബ്ലോക്കുകളില്‍ രൂപീകരിച്ച രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷം തികഞ്ഞ കര്‍ഷക ഉല്പാദക സംഘങ്ങള്‍, മുന്‍കാലങ്ങളില്‍ ഇതേ ഘടകത്തില്‍ സാമ്പത്തിക സഹായം ലഭിക്കാത്ത രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷം തികഞ്ഞ കര്‍ഷക ഉല്പാദക കമ്പനികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രൊജക്ട് ചെലവിന്റെ 80 ശതമാനം സഹായം അനുവദിക്കും. അവസാന തീയതി മെയ് 10. ഫോണ്‍: 04734 296180.
ഇ-ലേലം
നാര്‍കോട്ടിക്ക് കേസില്‍ ഉള്‍പ്പെട്ടതും കോടതിയില്‍ നിന്ന് പൊലിസ് ഡ്രഗ് ഡിസ്പോസല്‍ കമ്മിറ്റിക്കു കൈമാറിയതും ജില്ലാ പോലീസ് സായുധ സേന ആസ്ഥാനത്ത് സുക്ഷിച്ചിട്ടുള്ളതുമായ നാല് ലോട്ടുകളില്‍ ഉള്‍പ്പെട്ട നാല് വാഹനങ്ങള്‍ www.mstcecommerce.com മുഖേന മെയ് 12 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഓണ്‍ലൈനായി വില്‍ക്കും. പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍ – 0468-2222630, ഇ- മെയില്‍ –sppta.pol@kerala.gov.in
സ്വയം തൊഴില്‍ പരിശീലനം
പത്തനംതിട്ട കലക്ടറേറ്റിന് സമീപമുള്ള എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍
കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ് വര്‍ക്കിംഗ് പരിശീലനം ആരംഭിക്കുന്നു. പ്രായപരിധി 18-45. ഫോണ്‍ : 04682992293 ,04682270243.
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയില്‍ പ്രിലിമിനറി പരീക്ഷ പരിശീലനം ജൂണില്‍ ആരംഭിക്കും. യോഗ്യത ബിരുദം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഫീസ് 50000 രൂപ. കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ആശ്രിതര്‍ക്ക് കോഴ്സ് ഫീ 25000 രൂപ മതിയാകും. ഹോസ്റ്റല്‍ ഫീസ് ക്ഷേമനിധി ബോര്‍ഡ് വഹിക്കില്ല. വെബ്സൈറ്റ് :www.kile.kerala.gov.in/kileiasacademy
ഫോണ്‍: 0471-2479966, 8075768537, 04692603074.
അപേക്ഷിക്കാം
സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍ ആന്റ് എസ്റ്റാബ്ലിഷ്മെന്റ് കെയര്‍ ഹോം ഫോര്‍ മെന്റലി ഇന്‍സ്റ്റിറ്റിയൂഷന്‍സിന് ഗ്രാന്‍ഡ് ഇന്‍ എയ്ഡ് അനുവദിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മെയ് 30 വൈകിട്ട് അഞ്ച്. ഫോണ്‍ : 0468 2325168.
ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തുപരീക്ഷ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തുപരീക്ഷ എല്ലാ ജില്ലകളിലും മെയ് എട്ടിന് നടത്തും. ഹാള്‍ടിക്കറ്റ് https://samraksha.gov.in വെബ്സൈറ്റില്‍ നിന്നും ഏപ്രില്‍ 30 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍ : 04712339233.
മത്സ്യ കുഞ്ഞുവിതരണം
പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, ഗിഫ്റ്റ്, തിലാപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങളും അലങ്കാര മത്സ്യങ്ങളും മെയ് മൂന്നിന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ വിതരണം ചെയ്യും. വില സര്‍ക്കാര്‍ നിരക്കില്‍. ഫോണ്‍ :9562670128, 7511152933, 9846604473,0468 2214589
ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമുള്ള ഇലക്ട്രോഡ് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മെയ് എട്ട് വൈകിട്ട് അഞ്ച്. ഫോണ്‍: 0468 2214108



