
ജില്ലാപഞ്ചായത്ത്കൊറ്റനാട്ഹോമിയോആശുപത്രിഎന്നിവയുടേയും ആഭിമുഖ്യത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി
കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, ജില്ലാ ഹോമിയോ ആശുപത്രി കൊറ്റനാട് എന്നിവയുടെ ആഭിമുഖ്യത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ അധ്യക്ഷത വഹിച്ചു. ജില്ലാ ഹോമിയോ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ സാറ നന്ദന മാത്യു കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷ സുരേന്ദ്രനാഥ്, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ പ്രകാശ് ചരളേൽ, കൊറ്റനാട് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോബി എബ്രഹാം, വാർഡ് മെമ്പർ പ്രകാശ് പി സാം, എച് എം സി മെമ്പർ സാം കുട്ടി പാലാക്കാമണ്ണിൽ റെസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ ആതിര മോഹൻ എന്നിവർ പ്രസംഗിച്ചു വയോജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ് മെഡിക്കൽ ഓഫീസർ ഡോ ദീപ്തി വി ജി എടുത്തു. കാഴ്ച്ച, കേൾവി, ബി പി, ഷുഗർ, ഹെമോഗ്ലോബിൻ എന്നിവയുടെ പരിശോധനയും മരുന്ന് വിതരണവും നടന്നു. നിരവധി ആളുകൾ ക്യാമ്പിൽ പങ്കെടുത്തു



