News

ജില്ലായിലാകെ കേന്ദ്ര സായുധപോലീസ് സേനയുമായിച്ചേർന്ന് റൂട്ട് മാർച്ച് നടത്തി പോലീസ് :

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായതോടെ മുൻപ് ക്രമസമാധാനപ്ര ശ്നങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ ഉൾപ്പെടെ പോലീസ് സേനയുടെ കരുത്ത്
വിളിച്ചോതിക്കൊണ്ട് കേന്ദ്ര പോലീസ് സേനയുടെ അകമ്പടിയോടെ നിരവധി സ്ഥലങ്ങളിൽ ജില്ലാ പോലീസ് റൂട്ട് മാർച്ച് നടത്തി. നഗര- ഗ്രാമ വ്യത്യാസമില്ലാതെ തെരഞ്ഞെടുപ്പ് കാലത്ത് പോലീസ് സേനയുടെ സജീവ സാന്നിധ്യം ജില്ലയുടെ എല്ലാ ഭാഗത്തും ഉറപ്പുവരുത്തുകയും പൊതുജനങ്ങൾക്കും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഒരുപോലെ സുരക്ഷിതത്വബോധം ഉറപ്പാക്കുകയും ആണ് ഇത്തരം റൂട്ട് മാർച്ചുകൾ കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS പറഞ്ഞു. സമീപ സമയത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അല്ലാതെയും ഏതെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലങ്ങളിലെല്ലാം ഇത്തരത്തിൽ റൂട്ട് മാർച്ചും സായുധ പോലീസ് ഉൾപ്പെടെയുള്ള പോലീസ് സേനയുടെ സാന്നിധ്യവും ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് രാവിലെ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം തിരുവല്ല, മുത്തൂർ , കോട്ടാലി പാലം , ചുമത്ര , മഹാദേവർക്ഷേത്രം , ചുമത്ര ഗവൺമെന്റ് ആശുപത്രി മുതലായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സായുധ കേന്ദ്ര പോലീസ് സേനയുടെ അകമ്പടിയോടെ റൂട്ട് മാർച്ച് നടത്തി. തിരുവല്ല ഇൻസ്പെക്ടർ SHO സുജിത്ത് KS , SI മാരായ വിഷ്ണു , ധന്യ എന്നിവർ റൂട്ട് മാർച്ചിന് നേതൃത്വം നൽകി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page