
ജില്ല ഹോമിയോ ആശുപത്രി കൊറ്റനാടിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ജെറിയാട്രിക് മെഡിക്കൽ ക്യാമ്പ് നടത്തുന്നു
വാർദ്ധക്യം ആനന്ദകരം ആയുഷ്ലൂടെ എന്ന സന്ദേശവുമായി ജില്ല ഹോമിയോ ആശുപത്രി കൊറ്റനാടിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ജെറിയാട്രിക് മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 2 തിങ്കളാഴ്ച രാവിലെ 9 മണിക്ക് കുമ്പളന്താനം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയുടെ പാരീഷ് ഹാൾ ൽ വെച്ച് നടത്തുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ ആദ്യക്ഷത വഹിക്കുന്ന ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡന്റ്, രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്യുന്നു. ക്യാമ്പിന്റെ ഭാഗമായി വയോജനങ്ങളുടെ കാഴ്ച്ച, കേൾവി, പ്രമേഹം, രക്തസമ്മർദ്ദം, ഹെമോഗ്ലോബിൻ തുടങ്ങിയവയുടെ പരിശോധനയും ജീവിതശൈലി രോഗങ്ങൾക്കുള്ള നിർദ്ദേശവും നൽകുന്നു.. വയോജനങ്ങൾക്കായുള്ള ബോധവത്കരണക്ലാസ്സും, യോഗ പരിശീലനവും ഉണ്ടായിരിക്കുന്നതാണ് എന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ സാറ നന്ദന മാത്യു അറിയിച്ചു..
മുൻകൂട്ടി രജിസ്റ്റർ ചെയ്യാനായി ബന്ധപ്പെടേണ്ട നമ്പർ
ഡോ ദീപ്തി വി ജി 8289880768
ഡോ ആതിര മോഹൻ
9744677332
ഡോ ഗോപകുമാർ
9809231428



