
കഞ്ചാവ് ഓട്ടോറിക്ഷയിൽ നിന്നുപിടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ ഇതരസംസ്ഥാനതൊഴിലാളികളെ മർദ്ദിച്ചതിനും പ്രതികൾക്കെതിരെ കേസ്
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെതുടർന്ന്, പത്തനംതിട്ട പോലീസ് ഒന്നേമുക്കാൽ കിലോ കഞ്ചാവ് ഓട്ടോറിക്ഷയിൽ നിന്നുപിടിച്ചു, കഞ്ചാവുമായി ഓട്ടോയിൽയാത്രചെയ്ത മൂന്നുപേരെ പോലീസ് പിടികൂടി. വെട്ടിപ്പുറം സുബല പാർക്കിന് സമീപത്തുനിന്നും ഞായർ രാവിലെ 6.30 ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത കടമ്മനിട്ട കുടിലുകുഴി
സ്വാദിഷ് മോഹൻ ( 36 ), കുലശേഖരപതി സ്വദേശി ഹാഷിം( 35), ഓമല്ലൂർ വേട്ടക്കുളത്ത് മനോജ്( 58)എന്നിവരാണ് അറസ്റ്റിലായത്.
ഓട്ടോറിക്ഷയിൽ നിന്നും ഒരു കിലോ 700 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പത്തനംതിട്ട കാതലിക്കേറ്റ് കോളജിനു സമീപം തെങ്ങും തോട്ടത്തിൽ ശോശാമാ ഗീവർഗീസിന്റെ ഉടമസ്ഥതയിലുള്ള വീട് ബന്ധുവായ സൈമൺ അലക്സ് ആസാം സ്വദേശി ഷാഹിൽ എന്ന കോൺട്രാക്ടർക്ക്, ഇയാളുടെ ജോലിക്കാർക്ക് താമസിക്കാനായി അഞ്ച് മാസം മുൻപ് വാടകയ്ക്ക് നൽകിയിരുന്നു. ഷാഹിലിന്റെ ജോലിക്കാരായ അബ്ദുൽ അലി(29 ), ഹസ്ബീനാ(24 )
എന്നിവരുൾപ്പെടെ നാലോളം ബംഗാളി കുടുംബങ്ങൾ ഇവിടെ താമസമുണ്ട്. ശനിയാഴ്ച രാത്രി 12 മണിയോടെ സ്വാദിഷ് മോഹനും കൂട്ടാളികളും ഇവിടെയെത്തി ഇവരുമായി വഴക്കുണ്ടാക്കി. തുടർന്ന്, അബ്ദുൽ അലിയെയും ഹസ്ബീനെയും കമ്പിവടികൊണ്ട് കൊണ്ട്ദേഹോപദ്രവംഏൽപ്പിച്ചതിനു ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.വിവരമറിഞെത്തിയ പോലീസ് പ്രതികളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തിവരവേ, 6.30 മണിയോടെ സുബല പാർക്കിന് സമീപം വെച്ച് ഇവരെ ഓട്ടോറിക്ഷയിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഓട്ടോയിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. അഥിതിതൊഴിലാളികളെ ദേഹോപദ്രവം ഏൽപ്പിച്ചതിന് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു.



