
സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ് പാസ്സിംഗ് ഔട്ട് പരേഡിൽ മന്ത്രി വീണാ ജോർജ്സല്യൂട്ട് സ്വീകരിച്ചു സന്ദേശം നല്കി
സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ് പാസ്സിംഗ് ഔട്ട് പരേഡിൽ മന്ത്രി വീണാ ജോർജ്സല്യൂട്ട് സ്വീകരിച്ചു സന്ദേശം നല്കി.അച്ചടക്കമുള്ള വിദ്യാർത്ഥിസമൂഹത്തിന്റെ സൃഷ്ടിപ്പിന് മികച്ച സംഭാവന നൽകുന്നതാണ് സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ്( എസ്പിസി ) പദ്ധതിയെന്ന് സംസ്ഥാന ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. ഇന്ന് പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം എസ് പി സി സീനിയര്‍ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സന്ദേശം നൽകുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഭാഗമായ രണ്ട് വര്‍ഷ പരിശീലനത്തിലൂടെ കേഡറ്റുകള്‍ സ്വായത്തമാക്കിയ കഴിവുകള്‍ ഇന്നത്തെ പരേഡിലെ അവരുടെ ഓരോ ചലനങ്ങളിലും കാണാൻ സാധിക്കും. ദേശീയ സംസ്ഥാന തലങ്ങളില്‍ നടക്കുന്ന പരേഡുകളുടെ നിലവാരത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കേഡറ്റുകള്‍ നടത്തിയിട്ടുള്ളതെന്നും, കുട്ടികളെ ഇത്തരത്തിൽ പരിശീലിപ്പിച്ച അദ്ധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും പ്രത്യേകപ്രശംസ അർഹിക്കുന്നതായും മന്ത്രി പറഞ്ഞു.
വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ എസ്.പി.സി ബാന്‍ഡ് സംഘം ‘ബാന്‍ഡ് ഡിസ് പ്ലേ ‘ അവതരിപ്പിച്ചു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ റ്റി സക്കീര്‍ ഹുസൈന്‍, അഡീഷണല്‍ ജില്ലാ പോലീസ് സൂപ്രണ്ടും എസ്.പി.സി പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറുമായ ആർ ബിനു എന്നിവരും കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാര്‍, ജില്ലാ ട്രൈബല്‍ വികസന വകുപ്പ് ഓഫീസര്‍ എ നിസാര്‍, എസ്പിസി ജില്ലാ അസ്സിസ്റ്റന്റ് നോഡൽ ഓഫീസർ ജി സുരേഷ് കുമാര്‍,പരേഡില്‍ പങ്കെടുത്ത സ്കൂളുകളിലെ എസ്പിസി ചുമതലയുള്ള എസ് എച്ച് ഓമാര്‍, സ്കൂൾ പ്രിന്‍സിപ്പില്‍മാര്‍, എസ്പിസി യുടെ ചുമതലയുള്ള അധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നിന്നും പത്തനംതിട്ട മാര്‍ത്തോമ എച്ച്എസ്എസ്, പത്തനംതിട്ട ജിഎച്ച്എസ്എസ്, അങ്ങാടിക്കല്‍ എസ്എന്‍വിഎച്ച്എസ്എസ്, അയിരവണ്‍ പിഎസ് വിപിഎംഎച്ച്എസ്എസ്, തോട്ടക്കോണം ജിഎച്ച്എസ്എസ്, ഇടയാറന്മുള എഎംഎംഎച്ച്എസ്എസ്, എന്നീ സ്കൂളുകള്‍ക്കും, ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നുള്ള വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിനും ഉപഹാരം നല്കി.



