News

ദലിത് ക്രിസ്ത്യാനികളെ അവഗണിക്കുന്നത് പ്രതിഷേധാർഹം: ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതി

പത്തനംതിട്ട ജില്ലയിൽ സിപിഎം പാർട്ടി സമ്മേളനങ്ങൾ അവസാനിക്കുമ്പോൾ ജില്ലയിൽ ക്രൈസ്തവരിലെ ഭൂരിപക്ഷ സമുദായം ആയ ദളിത് ക്രൈസ്തവ സമുദായത്തിൽ നിന്നുള്ള പ്രതിനിധിയെ ജില്ലാ കമ്മിറ്റിയിലോ
ഉപരികമ്മിറ്റി ഭാരവാഹിത്വത്തിലോ അർഹമായ പരിഗണന നൽകാത്ത നടപടി പ്രതിഷേധാർഹമാണെന്ന് ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതി
കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ വോട്ടുബാങ്ക് ആയ ദലിത് ക്രൈസ്തവരെ രാഷ്ട്രീയ ചട്ടുകങ്ങളായി മാത്രം കാണുന്നതിന്റെ തെളിവാണിതെന്നും അടിസ്ഥാന വിഭാഗമായ ദലിത് ക്രൈസ്തവരെ വഞ്ചിക്കുകയാണെന്നും സമിതി ആരോപിച്ചു. ഇതര സമുദായങ്ങൾക്ക് മേൽഘടകങ്ങളിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുമ്പോൾ ദളിത്‌ ക്രൈസ്തവരെ
ഏതാനും ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാരാക്കി ഒതുക്കുകയാണ്. ജില്ലയിലെ പാർട്ടി പദവികളിൽ ദളിത് ക്രൈസ്തവരുടെ പ്രാതിനിധ്യം അടിയന്തിരമായി പരിശോധിച്ച്
ഈ വിഷയത്തിൽ പുനരാലോചന നടത്തിയില്ലെങ്കിൽ തുടർന്നു വരുന്ന തെരഞ്ഞെടുപ്പുകളിൽ
ദലിത് ക്രൈസ്തവരുടെ ശക്തി തിരിച്ചറിയുമെന്നും ക്ഷേമകാര്യ സമിതി ചെയർമാൻ രാജുതേക്കടയും കൺവീനർ ടിനോതോമസും അറിയിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page