
തദ്ദേശ തിരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥരുടെ നിയമനം ഒന്നാം ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന്റെ ഭാഗമായി ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി. ജില്ലയിലെ എട്ട് ബ്ലോക്കുകളിലേക്കും നാല് നഗരസഭകളിലേക്കും പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ച ഉത്തരവാണ് ഒന്നാം ഘട്ട റാന്‍ഡമൈസേഷനിലൂടെ തയാറാക്കിയത്. ജില്ലയിലെ എല്ലാ സ്ഥാപന മേധാവികളും തങ്ങളുടെ ഇ ഡ്രോപ് ലോഗിനില്‍ പ്രവേശിച്ച് നിയമന ഉത്തരവ് ഡൗണ്‍ലോഡ് ചെയ്ത് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടതാണെന്നും ഉത്തരവ് വിതരണം ചെയ്ത വിവരം ഇ ഡ്രോപ് പോര്‍ട്ടലില്‍ രേഖപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഉദ്യോഗസ്ഥര്‍ക്ക് ഇ ഡ്രോപ് ലോഗിന്‍ മുഖേനെയും ഉത്തരവ് ഡൗണ്‍ലോഡ് ചെയ്യാം. നിയമിക്കപ്പെട്ട ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാകും. ജീവനക്കാര്‍ക്ക് നിയമന ഉത്തരവ് വിതരണം ചെയ്തത് സംബന്ധിച്ച സാക്ഷ്യപത്രം ഓഫീസ് മേധാവികള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് സമര്‍പ്പിക്കണം. 1722 വീതം പ്രിസൈഡിംഗ്, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും 3444 സെക്കന്റ് പോളിംഗ് ഓഫീസര്‍മാരെയുമാണ് നിയമിച്ചത്. രണ്ടാം റാന്‍ഡമൈസേഷന്‍ ഡിസംബര്‍ രണ്ടിനാണ്. പ്രിസൈഡിങ്, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്ക് നവംബര്‍ 25 മുതല്‍ 28 വരെ ബ്ലോക്ക്- നഗരസഭ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും


