News

തിരുവോണനാളിൽ തിരുവാറൻമുളയപ്പനെ കണ്ട് തൊഴുത് സദ്യ ഉണ്ട് ഭക്തർ

തിരുവോണനാളിൽതിരുവാറൻമുളയപ്പനെ കണ്ട് തൊഴുത് സദ്യ ഉണ്ണാൻ നൂറ് കണക്കിന്ഭക്തർ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ എത്തി. ഉത്രാടം നാളിൽ വൈകിട്ട് കാട്ടൂർ മoത്തിൽ നിന്നും തിരിച്ച തിരുവോണ തോണിയും ഭട്ടതിരിയുംപുലർച്ചേ ക്ഷേത്ര കടവിൽ എത്തിയതോടെ ക്ഷേത്രത്തിൽ അത്യ അഭൂർവ്വമായ ഭക്തജനതിരക്കനുഭവപ്പെട്ടു.തിരുവോണനാളിൽ വെളുപ്പിനെ മുതൽ പാർത്ഥസാരഥി ക്ഷേത്രത്തിൽ നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ എത്തിചേർന്നു. രാവിലെ ആറു മണി മുതൽ ക്ഷേത്രത്തിൻ്റെ നാലു നടകളിലും ഭക്തർ എത്തിചേർന്ന വാഹനങ്ങളുടെ നീണ്ട നിരതന്നെയായിരുന്നു. ക്ഷേത്രത്തിൽ അതി രാവിലെ മുതൽ ഭഗവാനെ കണ്ട് തൊഴുന്നതിനും വഴിപാടുകളുമായി ഭക്തർ ക്ഷേത്ര തിരുമുറ്റത്ത് തടിച്ചുകൂടിയിരുന്നു. ക്ഷേത്ര ശ്രീകോവിലിൻ്റെ മുൻപിൽ എത്തി ആറൻമുളയപ്പനെ കണ്ട് തൊഴുവാൻ പുലർച്ചെ തുടങ്ങിയ നീണ്ട നിര ഉച്ചയായപ്പോഴും തുടർന്നു. തിരുവോണനാളിൽ പാർത്ഥസാരഥി ക്ഷേത്രത്തിൽ എത്തി ഭഗവാനെ കണ്ട് തൊഴുത് മടങ്ങുന്ന ഭക്തർക്ക് വേണ്ടിപള്ളിയോടസേവാസംഘത്തിൻ്റെതിരുവോണസദ്യപള്ളിയോടസേവാസംഘം പ്രസിഡൻ്റ് കെ.വി സാമ്പദേവൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പള്ളിയോടസേവാസംഘം സെക്രട്ടറി, പ്രസാദ്ആനന്ദഭവനം, വൈസ് പ്രസിഡൻ്റ്, കെ.എ. സുരേഷ്, ഭാരവാഹികളായ, ബി.കൃഷ്ണകുമാർ, മനേഷ് നായർ, ശശികുമാർ എന്നിവർ പങ്കടുത്തു. തിരുവോണനാളിൽ സദ്യ വഴിപാട് സമർപ്പിച്ചത് പാർത്ഥസാരഥി ഫൈനാൻസിയേഴ്സ് ഉടമ പി.ആർ വാസുദേവൻ നായരും, സദ്യതയ്യാർ ചെയ്തത്, സദാശിവൻ പാർത്ഥസാരഥി കേറ്റേഴ്‌സുമായിരുന്നു.ഉതൃട്ടാതി ജലമേള നടക്കുന്ന സെപ്റ്റംബർ 9 നും അഷ്ടമിരോഹിണി നാളായ സെപ്റ്റംബർ 14 നും വഴിപാട് വള്ള സദ്യകൾ ഉണ്ടായിരിക്കുന്നതല്ല .
ഈ വർഷം ഇതുവരെ 320 വള്ളസദ്യകൾ നടന്നു കഴിഞ്ഞു. ഒക്ടോബർ 2നകം 200 ഓളം വള്ളസദ്യകൾ കൂടി ഇനി നടക്കാൻ ഉണ്ട്. 30 അധിക വള്ളസദ്യകൾ കൂടി നടത്താൻ ഭക്തർക്ക് അവസരം ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page