
തിരുവല്ലായിൽ എം ഡി എം എയുമായി യുവാവ് പോലീസിൻ്റെപിടിയിലായി
തിരുവല്ലായിൽ എം ഡി എം എയുമായി യുവാവ് പോലീസിൻ്റെപിടിയിലായി
തിരുവല്ല കാവുംഭാഗം അഴിയിടത്തുചിറ സ്വദേശി കുറ്റിക്കാട്ടിൽ വീട്ടിൽ പ്രണവ് കെ പി (21) എന്നയാളെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS ന്റെ നിർദ്ദേശാനുസരണം ജില്ലയിൽ ഉടനീളം നടക്കുന്ന പോലീസ് പരിശോധനകളുടെ ഭാഗമായി ജില്ലാ പോലീസ് ഡാൻസാഫ് S I മാരായ ഉണ്ണികൃഷ്ണൻ, അജികുമാർ, SCPO മാരായ മിഥുൻ ജോസ്, ബിനു, സുജിത്കുമാർ, ഷെഫീഖ്, ജിതിൻ, വിമൽ, ശ്രീരാജ് എന്നിവരും തിരുവല്ല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ധന്യ , ബ്രിജേഷ് , ASI രാജു , CPO അഖിലേഷ് എന്നിവരും അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും രണ്ടു ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



