News

വിജ്ഞാന പത്തനംതിട്ട, തൊഴില്‍ പദ്ധതിയുടെ ഭാഗമായി ഒക്റ്റോബര്‍ 5 ന് തിരുവല്ല മാര്‍ത്തോമാകോളേജില്‍ ജോബ് ഡ്രൈവ്

പത്തനംതിട്ട ജില്ലയിലെ എല്ലാ പഞ്ചായത്തിലും തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീ മിഷനുമായി ചേർന്ന് ഒക്റ്റോബര്‍, 3 ന്, ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കും
വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി ഒക്റ്റോബര്‍ 5 ന് തിരുവല്ല മാര്‍ തോമാ കോളേജില്‍ വെച്ച്  ജോബ് ഡ്രൈവ്  സംഘടിപ്പിച്ചിരിക്കുകയാണ്. മുപ്പത്തിമൂവായിരത്തിലേറെ തൊഴില്‍ അവസരങ്ങള്‍ വിവിധ വിഭാഗത്തിലായി ലഭ്യമാക്കിയിരിക്കുന്ന ഈ ജോബ് ഡ്രൈവില്‍ മുപ്പതിലേറെ കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു, ഐറ്റിഐ, ഡിപ്ളോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍, എഞ്ചിനീയറിങ്ങ്, നേഴ്സിങ്ങ്, ഒപ്റ്റൊമെട്രി എന്നീ യോഗ്യതയുള്ളവര്‍ക്കായിട്ടാണ്  ഈ തൊഴിൽമേള വഴി തൊഴിലവസരം സാധ്യമാക്കിയിട്ടുള്ളത്. DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും, തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഏതെങ്കിലും കമ്പനിയുടെ ഒരു തസ്തികയിലേക്കെങ്കിലും കുറഞ്ഞത് അപേക്ഷിക്കുകയും ചെയ്തവര്‍ക്കാണ്  തൊഴിൽമേളയിലെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ സാധിക്കുക.
    • ഒക്റ്റോബര്‍  3 തീയ്യതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട്  5 വരെ പത്തനംതിട്ട ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്താഫീസ്സിലും തൊഴിലന്വേഷകര്‍ക്ക് DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനും, അവര്‍ക്ക് അനുയോജ്യമായ ഏതെങ്കിലും കമ്പനിയുടെ തസ്തികയിലേക്ക്  അപേക്ഷിക്കുന്നതിനുമുള്ള ഹെല്‍പ്പ് ഡെസ്‍കുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. കമ്മ്യൂണിറ്റി അംബാസ്സഡര്‍മാര്‍, ആക്സിലിയറി റിസോര്‍സ്സ് പേര്‍സണ്‍സ്സ് , കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹെല്‍പ്പ് ഡെസ്‍കുകള്‍ എല്ലാ തൊഴിലന്വേഷകര്‍ക്കും അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നതിന് വേണ്ട സഹായം നല്‍കും.
    • തുടര്‍ന്ന് എല്ലാ ആഴ്ചകളിലും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട്  5 വരെ പത്തനംതിട്ട ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്താഫീസ്സിലും ഈ ഹെല്‍പ്പ് ഡെസ്‍കുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.
    • ഇതു കൂടാതെ, ജില്ലയിലെ അഞ്ച് ജോബ് സ്റ്റേഷനുകളിലും ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള ജോബ്സ്റ്റേഷൻ സന്ദർശിക്കുകയോ വിളിക്കുകയോ ചെയ്യുക. തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) – 8714699496, റാന്നി ( റാന്നി ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699499, അടൂർ (പറക്കോട് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699498.

 

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page