News

തൊഴില്‍മേള 24ന് /വ്യക്തിഗത വിവരങ്ങള്‍ നല്‍കണം/ടെന്‍ഡര്‍/ആയ നിയമനം/മരങ്ങള്‍ മുറിച്ചുമാറ്റണം/അഭിമുഖം 24ന് /       വെറ്ററിനറി സര്‍ജന്‍ അഭിമുഖം 24ന് / ഹോസ്പിറ്റല്‍അഡ്മിനിസ്‌ട്രേഷന്‍ /ക്വട്ടേഷന്‍

തൊഴില്‍മേള 24ന്

കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് മേയ് 24ന് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍മേള നടത്തുന്നു. സെയില്‍സ് മാനേജര്‍, മെക്കാനിക്ക്, പൈത്തണ്‍ ട്രെയിനര്‍, സിസിടിവി ടെക്നീഷ്യന്‍, ഡ്രൈവര്‍, ഷോറൂം മാനേജര്‍, ഗേറ്റ് മോട്ടര്‍ ടെക്നീഷ്യന്‍, ഹോം ഓട്ടോമേഷന്‍ ടെക്നീഷ്യന്‍ അവസരങ്ങളാണുളളത്. ഫോണ്‍ : 9495999688.

വ്യക്തിഗത വിവരങ്ങള്‍ നല്‍കണം

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ പൂര്‍ത്തികരിച്ച് ഏകീക്യത തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണം. അതത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ പൂര്‍ത്തീകരിക്കാം. ജനന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐഡി, ആധാര്‍, റേഷന്‍ കാര്‍ഡുകള്‍,  ഉപയോഗത്തിലിരിക്കുന്ന ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം.  പത്തനംതിട്ട കലക്ട്രേറ്റിനു സമീപമുളള ജില്ലാ എക്‌സീക്യൂട്ടീവ് ഓഫീസിലും വിവരങ്ങള്‍  പുതുക്കാമെന്ന് കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സീക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍. 0468-2327415.

ടെന്‍ഡര്‍

 കോഴഞ്ചേരി ജില്ലാ ആശുപത്രി പാലിയേറ്റീവ്  ഹോംകെയര്‍ യൂണിറ്റിലേക്ക് എ.സി, ടി.വി, മ്യൂസിക് സിസ്റ്റം  എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.  അവസാന തീയതി മേയ് 28 വൈകിട്ട് അഞ്ച് വരെ. ഫോണ്‍  : 0468 2214108.

ആയ നിയമനം

 കുളനട ഗ്രാമപഞ്ചായത്ത് ബ്ലോക്ക് റിസോഴ്‌സ് സെന്ററിലേക്ക് ആയയെ നിയമിക്കുന്നു. എസ് എസ് എല്‍ സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.  പ്രവൃത്തി പരിചയമുളളവര്‍, ബിആര്‍സി യിലെ പരിശീലനാര്‍ഥികളുടെ രക്ഷിതാക്കള്‍, ഉളനാട് സമീപവാസികള്‍ എന്നിവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 30-50.  അവസാന തീയതി മേയ് 28 വൈകിട്ട് അഞ്ച് വരെ. ഫോണ്‍ : 04734 260272.

മരങ്ങള്‍ മുറിച്ചുമാറ്റണം

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുളള  സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിലുളള മരങ്ങള്‍ കാലവര്‍ഷകെടുത്തിയില്‍  മറിഞ്ഞ് വീണ്  വ്യക്തികളുടെ  ജീവനോ സ്വത്തിനോ  അപകടം സംഭവിക്കാതിരിക്കാന്‍  മരങ്ങളുടെ ഉടമസ്ഥര്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ മുറിച്ചു മാറ്റണം. അല്ലാത്തപക്ഷം ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ദുരന്തനിവാരണ നിയമപ്രകാരം മരങ്ങളുടെ ഉടമസ്ഥന്‍ മാത്രമാകും ഉത്തരവാദിയെന്ന് സെക്രട്ടറി അറിയിച്ചു.

അഭിമുഖം 24ന്                                              
മൃഗസംരക്ഷണവകുപ്പ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്  പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ വെറ്ററിനറി കേന്ദ്രം നടപ്പാക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക്
എം.എസ്.യു പി.ജി വെറ്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ താല്‍ക്കാലികമായി തിരഞ്ഞെടുക്കുന്നു.  ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ മേയ്  24ന്  ഉച്ചയ്ക്ക് രണ്ടിനാണ് അഭിമുഖം.   യോഗ്യത: ബിവിഎസ്സി ആന്റ് എഎച്ച്,  കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍, വെറ്ററിനറി സര്‍ജറി ബിരുദാനന്തര ബിരുദം.  ഫോണ്‍: 0468 2322762.

വെറ്ററിനറി സര്‍ജന്‍ അഭിമുഖം 24ന്  
                                                           
മൃഗസംരക്ഷണവകുപ്പ് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടപ്പാക്കുന്ന മൊബൈല്‍  വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജനെ  താല്‍ക്കാലികമായി തിരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്കാണ് നിയമനം.  ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ മേയ് 24 ന് പകല്‍  12 മുതല്‍ ഒന്നു വരെയാണ് അഭിമുഖം. യോഗ്യത: ബിവിഎസ്സി ആന്റ് എഎച്ച്,  കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫോണ്‍: 0468 2322762
 
വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അവസരം

ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന്  കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത വെറ്ററിനറി സയന്‍സ്  ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  ഇവരുടെ അഭാവത്തില്‍  സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.  വൈകുന്നേരം ആറു മുതല്‍ രാവിലെ ആറുവരെ 90 ദിവസത്തേക്ക് ദിവസവേതന അടിസ്ഥാനത്തിലാണ്  നിയമനം.  ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം മേയ് 24ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍. 0468 2322762.
 
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍

കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റ്റേണ്‍ഷിപ്പോടെ റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ :7994926081

ക്വട്ടേഷന്‍

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ആവശ്യത്തിന് ഇന്ധനം ഉള്‍പ്പടെ ഡ്രൈവര്‍ ഇല്ലാതെ ടാക്സി വാഹനം മെയ് 29 മുതല്‍ സെപ്റ്റംബര്‍ 30 വരെ വാടകയ്ക്ക് നല്‍കുന്നതിന് സ്ഥാപനങ്ങള്‍/ സ്വകാര്യ വ്യക്തികള്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.  അവസാന തീയതി മേയ് 28 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 0468-2214639. ഇ-മെയില്‍ :dicpathanamthitta@gmail.com

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page