News

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: രാഷ്ട്രീയ പാര്‍ട്ടി യോഗം ചേര്‍ന്നു

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ജില്ലാതല രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് പമ്പാ ഹാളില്‍ ചേര്‍ന്നു. യോഗ്യതയുള്ള ഒരാളെയും വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കില്ലെന്നും യോഗ്യതയില്ലാത്ത ഒരാളെയും ഉള്‍പ്പെടുത്തുകയില്ല എന്നുമുള്ള ലക്ഷ്യത്തോടെയാണ് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എല്ലാ വീടുകളിലും എന്യുമറേഷന്‍ ഫോം വിതരണം ചെയ്യും. എന്യുമറേഷന്‍ ഫോം പൂരിപ്പിച്ച് ബി.എല്‍.ഒമാരുടെ കൈവശം തിരികെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് ബൂത്ത് ലെവല്‍ ഏജന്റ്  ഉറപ്പുവരുത്തണം. എന്യുമറേഷന്‍ ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസില്‍ കളക്ഷന്‍ സെന്ററുകള്‍ സജീകരിക്കും. പട്ടികവര്‍ഗ സങ്കേതങ്ങളില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഫോം വിതരണം ചെയ്യും. പ്രവാസി വോട്ടര്‍മാര്‍ക്കും കോളജുകളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഫോം സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ബി.എല്‍.ഒ മാരുടെ ഭവന സന്ദര്‍ശനം മുന്‍കൂട്ടി രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജില്ലാ കലക്ടര്‍ അവതരിപ്പിച്ചു.
പ്രാഥമിക വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ ഒമ്പതിനും ആവശ്യങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും അപേക്ഷിക്കാനുള്ള കാലയളവ് 2025 ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി എട്ടു വരെയും നോട്ടീസ് ഘട്ടം 2025 ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി 31 വരെയുമാണ്. അവസാന വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, റോജി പോള്‍, എ. അബ്ദുള്‍ ഹാരിസ്, അരുണ്‍ വി.കുമാര്‍, ഷിനാജ്, തിരഞ്ഞെടുപ്പ് ഡെപ്യുട്ടി കലക്ടര്‍ ബീന എസ്.ഹനീഫ്,  ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ മിനി തോമസ്, കെ.എച്ച് മുഹമ്മദ് നവാസ്, ആര്‍ ശ്രീലത, എം. ബിപിന്‍കുമാര്‍, സീനിയര്‍ സൂപ്രണ്ട് കെ.എസ് സിറോഷ് എന്നിവര്‍ പങ്കെടുത്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page