News

ദേഹോപദ്രവക്കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി

തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത ദേഹോപദ്രവക്കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി.തിരുവല്ല പടിഞ്ഞാറ്റോതറ കൈച്ചിറ മാളിയേക്കൽ പുത്തൻവീട്ടിൽ എം കെ മഞ്ജേഷ് (35) ആണ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെത്തുടർന്ന് 8ന് തിരുവല്ല പോലീസ് സ്റ്റേഷനിൽ ഹാജരായതിനെതുടർന്നാണ് അറസ്റ്റിലായത് . കഴിഞ്ഞ ജൂലൈ 4ന് വൈകിട്ട് 05.30ന് കുറ്റൂർ കാഞ്ഞിരത്താംമോടിയിൽ വച്ച് കാർ യാത്രികരായ കുടുംബത്തെ ആക്രമിച്ച സംഭവത്തിലെ മൂന്നാം പ്രതിയായ ഇയാൾ ഒളിവിലായിരുന്നു. പരാതിയെത്തുടർന്ന് എസ് ഐ ഉണ്ണികൃഷ്ണൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഈ കേസിലെ ഒരു സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി തിരുവല്ല പോലീസ് പ്രതിയ്ക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്റ്റേഷനിൽ ഹാജരായ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.4 പ്രതികൾ ഉള്ള കേസിൽ ഇതോടെ മൂന്ന് പേർ അറസ്റ്റിലായി. ഒളിവിലുള്ള ഒരു പ്രതിയ്ക്കായി പോലീസ് അന്വേഷണം തുടരുന്നുണ്ട്

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page