News

ലഹരിക്കെതിരെ സന്ദേശവുമായി സൈക്കിളിൽ കേരളം ചുറ്റി സബ് ഇൻസ്‌പെക്ടർ ഷാജഹാൻ

കേരളത്തിലെ എല്ലാ ജില്ലകളിലും ലഹരിക്കെതിരായ സന്ദേശവുമായി സൈക്കിളിൽയാത്ര നടത്തുന്ന എസ് ഐ ശ്രദ്ധേയനാവുന്നു. കൊല്ലം ഈസ്റ്റ്‌ പോലീസ് സ്റ്റേഷനിലെ എസ് ഐ ഷാജഹാനാണ്, വർധിച്ചുവരുന്ന ലഹരിവിപത്തിനെതിരെ സൈക്കിളിൽ സംസ്ഥാനം ചുറ്റുന്നത്. ഈവർഷം മേയ് 31 ന് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച സൈക്കിൾ യാത്ര ഇന്ന് പത്തനംതിട്ടയിലെത്തി. യാത്രയ്ക്ക് ഡി എച്ച് ക്യൂ ക്യാമ്പിൽ നർകോട്ടിക് സെൽ ഡിവൈഎസ്പി ബി അനിലിന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് സ്വീകരണം നൽകി. മുഴുനീള യാത്രയിൽ 2025 കിലോമീറ്റർ താണ്ടുമെന്ന് എസ് ഐ പറഞ്ഞു.കുട്ടികളിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം, തലമുറകളെയും കുടുംബങ്ങളെയും രാജ്യത്തിന്റെ ഭാവിയെയും തന്നെ അപകടപ്പെടുത്തുമെന്ന് മനസ്സിലാക്കി, കേരള പോലീസ് നടപ്പിലാക്കുന്ന വിവിധ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് എസ്ഐയുടെ സൈക്കിളിലൂടെയുള്ള സന്ദേശയാത്ര. ഇക്കാര്യത്തിൽ തന്റെ എളിയൊരു ശ്രമമാണ് ഇതെന്ന് എസ് ഐ ഷാജഹാൻ പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെയും ജില്ലയിലെ മുഴുവൻ പോലീസിന്റെയും ആശംസകൾ ഡി വൈ എസ് പി എസ് ഐക്ക് നേർന്നു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page