
സംസ്ഥാന പാഠപുസ്തക രചന കമ്മിറ്റിയിൽ തലവടി ആനപ്രമ്പാൽ സൗത്ത്യുപിസ്കൂൾഅധ്യാപിക.ഡോ.സൗമ്യ പ്രേംകുമാർ
ഡോ. ജോൺസൺ വി ഇടിക്കുള
സംസ്ഥാന പാഠപുസ്തക രചന കമ്മിറ്റിയിൽ ആലപ്പുഴ എടത്വാ തലവടി സ്വദേശി ഡോ.സൗമ്യ പ്രേംകുമാറിന്റെ കൈയ്യൊപ്പും.തലവടി ഉപജില്ലയിലെ ആനപ്രമ്പാൽ സൗത്ത് യുപി സ്കൂൾ (അച്ചന്റെ സ്കൂൾ) ഇംഗ്ലിഷ് അധ്യാപിക ഡോ.സൗമ്യ പ്രേംകുമാറാണ് ഈ വർഷത്തെ ആറാം ക്ലാസ് ഇംഗ്ലിഷ് പാഠപുസ്തകത്തിൻ്റെ രചന കമ്മിറ്റിയിൽ അംഗമായത്. തലവടി ഉപജില്ലയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു അധ്യാപിക അംഗമാകുന്നത്.
തലവടി മാണത്താറ മുട്ടത്ത് ശ്രീമാതായിൽ പ്രേം കുമാറിന്റെയും വിജയമ്മയുടെയും മകളാണ്. സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷനൽ റിസർച് ട്രെയ്നിങ് (എസ്സിഇആർ ടിസി) ആണ് പുസ്തകം തയാറാക്കിയിട്ടുള്ളത്. കണ്ണൂർ സർവകലാശാല അധ്യാപകര് ആയ ഡോ.കെ.കെ.കുഞ്ഞഹമ്മദ് അഡ്വൈസറും കാലിക്കറ്റ് സർവകലാശാല ഇംഗ്ലിഷ് പ്രഫസർ കെ.എം.ഷെരീഫ് ചെയർമാനുമായ കമ്മിറ്റിയിലാണ് സൗമ്യ അംഗമായത്. സബ്ജക്ട് എക്സ്പേർട്ട് കമ്മിറ്റിയിൽ സൗമ്യയെ കൂടാതെ 8 അംഗങ്ങളാണ് ഉള്ളത്.
പാണ്ടങ്കരി സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ കീഴിലുള്ള ഈ അക്ഷര മുത്തശ്ശി ദേശത്തിന് പ്രകാശ ഗോപുരം ആണ്.രാഷ്ട്രീയ -സാംസ്കാരിക – സാമൂഹിക -വിദ്യാഭ്യാസ രംഗത്തെ നിരവധി പ്രമുഖരെ വാർത്ത് എടുക്കുവാൻ ഈ സ്ഥാപനത്തിന് ഇടയായിട്ടുണ്ട്.
സ്കൂളിന്റെ യശസ്സ് ഉയർത്തിയ ഡോക്ടർ സൗമ്യ പ്രേംകുമാറിന് ആനപ്രമ്പാൽ സൗത്ത് യുപി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സമൂഹത്തിന്റെ ആശംസകൾനേർന്നു.



