News

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും വായനവാര ദിനാചരണവും സംഘടിപ്പിച്ചു

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് പത്തനംതിട്ട യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ റാന്നി മണ്ഡലതല പരിപാടി ചെറുകോൽ എം ടി എൽ പി സ്കൂളിൽ ബോധവൽക്കരണ ക്ലാസും വായനവാര ദിനാചരണവും സംഘടിപ്പിച്ചു. പരിപാടി ഇലന്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ . ജെ ഇന്ദിര ദേവി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ അനിത ജോൺ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുവജനക്ഷേമബോർഡ് ഇലന്തൂർ ബ്ലോക്ക് കോർഡിനേറ്റർ അഹമ്മദ് ഷാ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അന്നമ്മ ജോസഫ്,പിടിഎ പ്രസിഡന്റ്‌ അയ്യൂബ്, ടീച്ചർമാരായ ഹേമമാലിനി,അജിൻ എന്നിവർ സംസാരിച്ചു..

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page