News

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി, ഒരാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട : വിൽക്കാനായി സൂക്ഷിച്ചനിരോധിത പുകയില ഉൽപ്പന്നങ്ങൾ പുളിക്കീഴ് പോലീസ് പിടികൂടി, ഒരാളെ അറസ്റ്റ് ചെയ്തു. നെടുമ്പ്രം കല്ലുങ്കൽ കാഞ്ഞിരത്തുമ്മൂട്ടിൽ ജോൺസൺ കോശി (43) യാണ്‌ പിടിയിലായത്. പുളിക്കീഴ് എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ കടയോട് ചേർന്നുള്ള പ്രതിയുടെ വീട്ടിൽ നിന്നും ഹാൻസ്, കൂൾ ഇനങ്ങളിൽപ്പെട്ട പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. 15 ചെറുപൊതികൾ ഉൾക്കൊണ്ട ഒരു പാക്കറ്റ് ഹാൻസ്, 8 ചെറുപൊതികൾ ഉൾക്കൊണ്ട 2 പാക്കറ്റ് കൂൾ, 20 ഗ്രാം വീതമടങ്ങിയ 6 ഹാൻസ് പാക്കറ്റ് എന്നിവയാണ് പിടിച്ചെടുത്തത്.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശമനുസരിച്ച്, ലഹരിവസ്തുക്കളുടെ കടത്തും അനധികൃതവില്പനയും തടയുന്നതിനുള്ള ശക്തമായ നടപടികൾ ജില്ലയിൽ തുടർന്നുവരികയാണ്. രഹസ്യവിവരം കൈമാറിയതിനെതുടർന്ന്, എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. വീട്ടിൽ സൂക്ഷിച്ചുവച്ച്, വീടിനോട് ചേർന്നുള്ള കടയിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് കച്ചവടം ചെയ്തുവരികയാണ് പ്രതി. നെടുമ്പ്രം മലയിത്ര ദേവിക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിൽ ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു പോലീസ് പരിശോധന നടത്തിയത്. ലഹരിവസ്തുക്കൾ പിടിച്ചെടുത്ത പോലീസ്, വിൽപ്പനയ്ക്ക് സൂക്ഷിച്ചതാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് 4.35 ന് അറസ്റ്റ് രേഖപ്പെടുത്തി. സി പി ഓമാരായ അലോക്, റിയാസ്, ശ്രീജ എന്നിവരാണ് ഉണ്ടായിരുന്നത്

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page