
നാറാണംമൂഴി മണ്ഡലം കോൺഗ്രസ് കമ്മറ്റി അത്തിക്കയം റേഷൻ കടയുടെ മുമ്പിൽ ധർണ്ണ നടത്തി
കെപിസിസി ആഹ്വാന പ്രകാരം സർക്കാർ അനാസ്ഥ കാരണം റേഷൻ കടകൾ വഴി അവശ്യസാധനങ്ങൾ കിട്ടാതെ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ കഷ്ടതയ്ക്ക് ഉടനടി പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ റേഷൻ കടകൾക്ക് മുന്നിൽ നടത്തുന്ന ധർണ്ണയുടെ ഭാഗമായി നാറാണംമൂഴി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അത്തിക്കയം റേഷൻ കടയുടെ മുമ്പിൽ നടത്തിയ ധർണ്ണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജയിംസ് കക്കാട്ടുകുഴി, സണ്ണി മാത്യു, എ.കെ. ലാലു, ഗ്രേസ്സി തോമസ്, ജോർജ് ജോസഫ്, ജയിംസ് രാമനാട്ട്, ഷിബു തോണിക്കടവിൽ, സുനിൽ യമുനാ, സുനിൽ കെ.എസ്, ജിജി, റെജി വാലു പുരയിടത്തിൽ, ജിജോ, സിബി പഴനിലം, അനി, സുരേന്ദ്രൻ, സാം.റ്റി. ജോൺ, രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.



