നിലക്കലിൽ കാട്ടാനശല്യം നിലക്കൽ ഭാഗത്ത് കാട്ടാനശല്യമുള്ളതായി പോലീസ്. ഒന്നാം നമ്പർ പാർക്കിംഗ് ഗ്രൗണ്ടിന്റെ പിന്നിൽ സ്ഥിരമായി ആനകൾ എത്തുന്നുണ്ട്. രാത്രി ചിലപ്പോൾ ഇവ ഇറങ്ങാറുണ്ട്. റോഡിൽ സ്വാഭാവികമായസാന്നിധ്യമുണ്ടാവുന്നു. അപകടകരമായ സ്ഥിതിയുണ്ടായിട്ടില്ല. വനാതിർത്തിയിൽ ഇവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഓടിച്ചുവിടുകയാണ് ചെയ്യുന്നത്. അതേസമയം, സ്വാമിമാരുടെ വണ്ടികളിൽ മുന്നിലും പിന്നിലുമൊക്കെ കരിമ്പ് അലങ്കാരമായി കെട്ടിവച്ച് വരികയും, നിലക്കൽ വാഹനം ഇട്ടിട്ട് പോകുകയും ചെയ്യും. കൂടാതെ, കൈതച്ചക്കയും കൊണ്ടുവരുന്നു. ഇവയും വാഹനങ്ങളിൽ വച്ചിട്ടാവും ഭക്തർ പമ്പക്ക് പോവുക. ഇവയുടെ മണം പിടിച്ച് കാട്ടാനകൾ എത്തുന്ന സാഹചര്യം നിലനിൽക്കുന്നതായും പോലീസ് അറിയിച്ചു. നിലക്കൽ കഴിഞ്ഞദിവസങ്ങളിൽ ആന ഇറങ്ങിയിരുന്നു. കുഴപ്പങ്ങളൊന്നും ഉണ്ടാക്കിയില്ല. എലഫൻറ് സ്‌ക്വാഡ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകുന്നുണ്ട്.