News

പത്തനംതിട്ട ജില്ല/സർക്കാർ വാർത്തകൾ/ അറിയിപ്പുകൾ

പത്രപ്രവര്‍ത്തക പെന്‍ഷന്‍: റദ്ദായ അംഗത്വം പുനഃസ്ഥാപിക്കാം

വിവിധ കാരണങ്ങളാല്‍ റദ്ദായ പത്രപ്രവര്‍ത്തകപെന്‍ഷന്‍ പദ്ധതി അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. പിഴപ്പലിശയോടെ ഓണ്‍ലൈനായി അംശദായകുടിശ്ശിക അടയ്ക്കാനുള്ള അവസാന തീയതി 2025 മാര്‍ച്ച് 11 ആണ്. വിശദവിവരത്തിന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിലോ (നേരിട്ടോ /ഫോണ്‍ മുഖേനയോ) ബന്ധപ്പെടണം. മേഖലാ ഓഫീസ്: 0481 2561030, പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്: 04682 222657

ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം ബോധവല്‍ക്കരണം ജനകീയമാവുന്നു

കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്റെ ഭാഗമായി ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നസ്രത്ത് ഫാര്‍മസി കോളജിന്റെയും ആഭിമുഖ്യത്തില്‍ നാലാം വര്‍ഷ എം ഡി വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ്, സ്‌കിറ്റ്,  ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിച്ചു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.ഫിലിപ്പ് ജേക്കബ്, ഡോ. കെ എസ്. ജയകുമാര്‍, ഡോ. ബി. അഭിലാഷ് കുമാര്‍, ഡോ.റോഷിനി തങ്കം ജയിംസ്, ഡോ ജിജി അല്‍ഫ്രഡ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ആര്‍. സുരേഷ് എന്നിവര്‍ സംസാരിച്ചു. ഗ്രാമ വിജ്ഞാന കേന്ദ്രത്തില്‍ ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഹരിതകര്‍മ സേന പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജ്യോതി ജയറാം, ആരോഗ്യപ്രവര്‍ത്തകരായ അഞ്ജു, അനുമോള്‍, രജിത, പൗര്‍ണമി, ലക്ഷ്മി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു

കോന്നി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലാമേള മഴവില്ല് പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ പ്രസിഡന്റ് ആനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. 2024-25 ജനകീയ ആസൂത്രണ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കലാമേള സംഘടിപ്പിച്ചത്. വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷനായി.

ഗതാഗത നിരോധനം

വാലങ്കര അയിരൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വെണ്ണിക്കുളം സെന്റ് ബഹനാസ് സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ മുതുപാല വരെയുള്ള ഗതാഗതം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് രണ്ടു വരെ നിരോധിച്ചു. വെണ്ണിക്കുളം ജംഗ്ഷനില്‍ നിന്ന് റാന്നിയിലേക്ക് നാരകത്താനി വഴിയും റാന്നിയില്‍ നിന്ന് വെണ്ണിക്കുളത്തേക്ക് മുതുപാല വഴിയും വാഹനങ്ങള്‍ പോകണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

ടെന്‍ഡര്‍

പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള 110 അങ്കണവാടികളിലേക്ക് 2024-25 വര്‍ഷം പ്രീ സ്‌കൂള്‍ കിറ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാധനങ്ങള്‍ വാങ്ങുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 25 വൈകുന്നേരം മൂന്നുവരെ. ഫോണ്‍. 04734 256765.

ട്രെയിനി നിയമനത്തിന് അപേക്ഷിക്കാം

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലുള്ള ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമയോ, ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉളളവര്‍ക്ക് മാധ്യമ സ്ഥാപനങ്ങളില്‍ ട്രെയിനി നിയമനത്തിന് അപേക്ഷിക്കാം. 15 പേര്‍ക്ക് രണ്ടുവര്‍ഷത്തെ ട്രെയിനി നിയമനം ലഭിക്കും. പ്രായം 21-35. അവസാന തീയതി മാര്‍ച്ച് മൂന്ന്. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കാം. വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കാക്കനാട്, കൊച്ചി-682030 വെബ്‌സൈറ്റ് www.keralamediaacademy.orgwww.scdd.kerala.gov.in ഫോണ്‍:0484 242227

പരിശീലകരെ ആവശ്യമുണ്ട്

പ്രധാനമന്ത്രി വിശ്വകര്‍മ സ്‌കില്‍ പദ്ധതിയുടെ ഭാഗമായി ഐ.എച്ച്.ആര്‍.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് മാവേലിക്കരയില്‍ നടത്തുന്ന പരിശീലന കോഴ്സിലേക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ പരിചയ സമ്പന്നരായ ഫിഷര്‍നെറ്റ് നിര്‍മാണ പരിശീലകരെ ആവശ്യമുണ്ട്. ഫെബ്രുവരി 27 രാവിലെ 10ന് കോളജില്‍ ഹാജരാകണം. ഫോണ്‍: 0479 2304494.

ടെന്‍ഡര്‍

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് 2025 മാര്‍ച്ച് ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്ക് ക്ലീനിംഗ് മെറ്റീരിയല്‍സ് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 27. ഫോണ്‍: 0468 2214108.

ടെന്‍ഡര്‍

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് 2025 മാര്‍ച്ച് ഏഴ് മുതല്‍ ഒരു വര്‍ഷത്തേക്ക് വേസ്റ്റ് കവര്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് ആറ്. ഫോണ്‍: 0468 2214108.

പ്രയുക്തി തൊഴില്‍മേള

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് എട്ടിന് രാവിലെ 9.30ന് പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ പ്രയുക്തി തൊഴില്‍മേള  സംഘടിപ്പിക്കുന്നു. ഹോസ്പിറ്റാലിറ്റി, ഫിനാന്‍സ്, ഓട്ടോമൊബൈല്‍, സെയില്‍സ് ആന്‍ഡ്  മാര്‍ക്കറ്റിംഗ്, ടെക്നിക്കല്‍, ഓഫീസ് അഡ്മിനിസ്ട്രേഷന്‍   തുടങ്ങിയ മേഖലയില്‍ നിന്നുള്ള കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു,  ബിരുദം, ബിരുദാനന്തരബിരുദം, ഐ.ടി.ഐ, ഡിപ്ലോമ,  ബി ടെക്, എം.ബി.എ യോഗ്യതയുള്ളവര്‍ക്ക് അവസരം. ഫോണ്‍: 0468 2222745, 9645163769, 9496443878.

 

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page