
ലഹരിവസ്തുക്കൾക്കെതിരായ റെയ്ഡ് പോലീസ് തുടരുന്നു, അടൂരിലും, തിരുവല്ലയിലും കൂടി 2 പേർ അറസ്റ്റിൽ
പത്തനംതിട്ട ജില്ലയിൽ ലഹരിവസ്തുക്കൾക്കെതിരായ പ്രത്യേകപരിശോധന പോലീസ് തുടരുന്നു, അടൂരിൽ യുവാവ് അറസ്റ്റിൽ. പത്തനാപുരം ഇടത്തറ നടുമുരുപ്പ് പുലയൻകാല നിസാമുദീൻ (41) ആണ് പഴകുളത്തുനിന്നും പിടിയിലായത്. ഇയാളിൽ നിന്നും 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അടൂർ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. പ്രത്യേകറെയ്ഡ് തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
തിരുവല്ലയിൽ പോലീസ് നടത്തിയ പ്രത്യേകപരിശോധനയിൽ കഞ്ചാവ് പിടികൂടി, ഒരാൾ അറസ്റ്റിലായി. കൊല്ലം കുന്നത്തൂർ മാനാമ്പുഴ ബിനു ഭവനം വീട്ടിൽ ബിനോയി ടി തോമസ് (41) ആണ് പിടിയിലായത്. തിരുവല്ല മാർത്തോമ്മാ കോളജിന് സമീപത്തുനിന്നാണ് ഇയാളെ തിരുവല്ല പോലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ സംയുക്ത റെയ്ഡിൽ പിടികൂടിയത്. ഇയാളിൽ നിന്നും 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.



