News

സർക്കാർ രാജിവച്ച് ജനവിധി തേടണം. കുഞ്ഞുകോശി പോൾ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് ൻ്റെ ഉജ്വല വിജയം ജനവിരുദ്ധ സർക്കാരിൻ്റെ മുഖത്തേറ്റ കനത്ത അടിയാണെന്നും, കാവൽ മന്ത്രി സഭയായി മാറിയ സർക്കാർ രാജിവച്ച് ജനവിധി തേടണമെന്നും കേരള കോൺഗ്രസ് സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ.യു. ഡി. എഫിൻ്റെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളിയിൽ നടന്ന വിജയാഹ്ലാദ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് തിരുവല്ല നിയോജക മണ്ഡലം പ്രസിഡൻ്റ് ലാലു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെകട്ടറി കോശി.പി സഖറിയ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എബി മേക്കരിങ്ങാട്ട്, സുരേഷ് ബാബു പാലാഴി, അഡ്വ സാം പട്ടേരിൽ, ജോൺസൺ കുര്യൻ, എം.കെ. സുഭാഷ് കുമാർ, എസ്. വിദ്യാമോൾ, റ്റി.എസ്. ചന്ദ്രശേഖരൻ നായർ, മണിരാജ് പുന്നിലം, ലിൻസൺപാറോലിക്കൽ, റജി പണിക്കമുറി, സുനിൽ നിരവുപുലം, കെ.ജി. സാബു, റെജി ചാക്കോ, അനിൽ കയ്യാലാത്ത് , റജി തേക്കുങ്കൽ , കെ.പി.സെൽവകുമാർ, റജി പമ്പഴ , ബെൻസി അലക്സ്, സിന്ധു സുഭാഷ്, സജി തോട്ടത്തി മലയിൽ, റ്റിജു തോമസ്, അനീഷ് കെ മാത്യു, ബിജു പണിക്കമുറി,വർഗീസ് മാമ്മൂട്ടിൽ ,അനു ഊത്തുകുഴി, സനീഷ് അടവിക്കൽ , മനോജ് കവിയൂർ എന്നിവർ പ്രസംഗിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page