
സ്പോട്ട്അഡ്മിഷന്/ടെന്‍ഡര്‍/ഭവനംഫൗണ്ടേഷന്അപ്പാര്ട്ടുമെന്റുകള് വില്പനയ്ക്ക്/അഭിമുഖം ജൂണ്‍ 25ന്/ക്ഷീരകര്‍ഷക പരിശീലനം
അഭിമുഖം ജൂണ്‍ 25ന്
സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) യില്‍ പ്രിന്റിംഗ് പ്രൊജക്ടുകളിലേക്ക് താല്കാലികമായി ഇന്സ്പെക്ഷന്/ പാക്കിംഗ് അസിസ്റ്റന്റ് സ്റ്റാഫുകളെ ആവശ്യമുണ്ട്. 10 ഒഴിവ്. പ്രതിദിനം 675 രൂപ ദിവസവേതന നിരക്കില്‍ 179 ദിവസം വരെയാണ് നിയമനം. 2024 ജൂണ്‍ 24ന് 50 വയസില്‍ കൂടരുത്. യോഗ്യത-എസ് എസ് എല്‍ സി അല്ലെങ്കില്‍ ഐടിഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (തത്തുല്യ യോഗ്യത). പ്രിന്റിംഗ് സ്ഥാപനത്തില്‍ ജോലിപരിചയം ഉണ്ടായിരിക്കണം. യോഗ്യത, പ്രവൃത്തി പരിചയം, പ്രായം തെളിയിക്കുന്ന അസലും പകര്‍പ്പും സഹിതം സി-ഡിറ്റ് തിരുവനന്തപുരം, തിരുവല്ലം മെയിന്‍ കാമ്പസില്‍ ജൂണ്‍ 25ന് രാവിലെ 11 മുതല്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 918921412961. വെബ്സൈറ്റ് : www.cdit.org, www.careers.cdit.org
ഭവനം ഫൗണ്ടേഷന് അപ്പാര്‍ട്ടുമെന്റുകള്‍ വില്പനയ്ക്ക്
ഭവനം ഫൗണ്ടേഷന് കേരള എറണാകുളം ജില്ലയിലെ പോഞ്ഞാശ്ശേരിയില്‍ പണിതീര്‍ത്ത 715 സ്ക്വയര്‍ ഫീറ്റുള്ള 74 അപ്പാര്‍ട്ട്മെന്റുകള്‍ വില്‍പ്പനയ്ക്ക്. തന്റെയോ പങ്കാളിയുടെയോ പേരില്‍ സ്വന്തമായി വീട്/അപ്പാര്‍ട്ട്മെന്റ് ഇല്ലാത്ത സ്വകാര്യ, പൊതു, സര്‍ക്കാര്‍ മേഖലകളില്‍ കുറഞ്ഞ വേതനത്തില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഇത് പണികഴിപ്പിച്ചിട്ടുള്ളത്.
അപ്പാര്‍ട്ട്മെന്റില്‍ രണ്ട് ബെഡ്റൂമുകള്‍, ഡൈനിങ് ഏരിയയും വിസിറ്റിംഗ് ഏരിയയും അടങ്ങിയ ഒരു മള്‍ട്ടി പര്‍പ്പസ് ഹാള്‍, ഒരു അടുക്കള, രണ്ടു അറ്റാച്ച്ഡ് ബാത്റൂമുകള്‍, ഒരു കാര്‍ പാര്‍ക്കിങ്, ഒരു ബാല്‍ക്കണി എന്നിവയും അഗ്നിശമന സംവിധാനം, രണ്ട് ലിഫ്റ്റുകള്‍, മഴവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഡീസല്‍ ജനറേറ്റര്‍ സിസ്റ്റം, റോഡ് ആക്സസ്, ചുറ്റുമതില്‍, സെക്യൂരിറ്റി ക്യാബിന് തുടങ്ങിയ പൊതു സൗകര്യങ്ങളുമുണ്ട്. ഒരു അപാര്ട്മെന്റിന്റെ വില 20,57,708 രൂപയാണ്.
അപേക്ഷ ഫോം ഭവനം ഫൗണ്ടേഷന് കേരള, ലേബര്‍ കമ്മീഷണറേറ്റ്, കേരള അക്കാദമി ഫോര്‍ സ്കില്‍ ആന്‍ഡ് എക്സലന്‍സ് (കെഎഎസ്ഇ), കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കിലെ)എന്നീ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അര്‍ഹത തെളിയിക്കുന്ന രേഖകളുടെ അസല്‍ പകര്‍പ്പുകളും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍, ഭവനം ഫൗണ്ടേഷന് കേരള, ടിസി 13/287/1, പനച്ചമൂട്ടില്‍, മുളവന ജംഗ്ഷന്, കുന്നുകുഴി, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം – 695035 വിലാസത്തില്‍ ജൂലൈ 20 ന് മുമ്പ് ലഭിക്കണം.
ടെന്‍ഡര്‍
മല്ലപ്പളളി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് പുരുഷ സെക്യൂരിറ്റിമാരെ (എക്സ് മിലിട്ടറി) 2025 ജൂലൈ മുതല്‍ ഒരുവര്‍ഷത്തേക്ക് നിയമിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 28.
സ്പോട്ട്അഡ്മിഷന്
സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) പത്തനംതിട്ടയില്‍ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ്സി സൈബര്‍ ഫോറന്‍സിക്സ്, ബിസിഎ, എംഎസ്സി സൈബര്‍ ഫോറന്‍സിക്സ് എംഎസ്സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബി-കോം ഫിനാന്‍സ് ആന്റ് ടാക്സേഷന്‍, ബി-കോം അക്കൗണ്ടിംഗ്, എംഎസ്സി ഫിഷറി ബയോളജി ആന്റ് അക്വാകള്‍ച്ചര്‍ കോഴ്സുകള്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്കു സ്പോട്ട് അഡ്മിഷന് ആരംഭിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സംവരണവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യവും സ്കോളര്‍ഷിപ്പും ലഭിക്കും. ഫോണ്‍ :9446302066, 8547124193, 7034612362.
ക്ഷീരകര്‍ഷക പരിശീലനം
അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘സുരക്ഷിതമായ പാലുല്പാദനം’ വിഷയത്തില്‍ ജൂണ്‍ 25, 26 തീയതികളില്‍ പരിശീലനം നടക്കും. ഫോണ്‍ : 8304948553, 9496332048, 04734 299869.



