
വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ 2026- 27 അദ്ധ്യയന വർഷത്തിൽ ആറാം ക്ലാസിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 13 വരെ അപേക്ഷ സമർപ്പിക്കാം.
അപേക്ഷകർ പത്തനംതിട്ട ജില്ലയിലെ അംഗീകൃത സ്കൂളുകളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരും ഈ ജില്ലയിലെ താമസക്കാരും ആകണം.
മൂന്ന് നാല് ക്ലാസുകളും അംഗീകൃത വിദ്യാലയത്തിൽ തന്നെ പഠിച്ചിട്ടുണ്ടാകണം.
ഗ്രാമീണ മേഖലയിലെ സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന നവോദയ വിദ്യാലയങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷിക്കുക.
അപേക്ഷകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്
https://cbseitms.rcil.gov.in/nvs/?AspxAutoDetectCookieSupport=1
അപേക്ഷ സമർപ്പിക്കുന്നതിൽ എന്തെങ്കിലും തടസ്സം നേരിടുന്ന പക്ഷം നവോദയ വിദ്യാലയത്തിൽ നേരിട്ട് എത്തിയും ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
നവോദയ വിദ്യാലയത്തിൽ പ്ലസ് വൺ ഒഴിവ്
വെച്ചൂച്ചിറ ജവഹർ വിദ്യാലയത്തിൽ പ്ലസ് വൺ കൊമേഴ്സ് ക്ലാസിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷാർത്ഥികൾ ചുരുങ്ങിയത് 60% മാർക്കോടു കൂടി പത്താം ക്ലാസ് പാസ്സായിരിക്കണം. ജനത്തീയതി 01/06/2008 നും 31/07/2010 ഇടയിൽ ആയിരിക്കുകയും വേണം.
താല്പര്യപ്പെടുന്നവർ 10. 08 2025 നു മുമ്പ് നവോദയ വിദ്യാലയത്തിൽ നേരിട്ട് അപേക്ഷ നൽകണം.
അപേക്ഷാഫോം സ്കൂൾ ഓഫീസിൽ നിന്നും ലഭിക്കും.



