
നവംബര്‍ മൂന്നിന് തിരുവല്ലയില്‍ പ്രാദേശിക അവധി/വിജയാമൃതം പദ്ധതിക്ക്അപേക്ഷിക്കാം/അക്കൗണ്ടന്റ് നിയമനം/വാഹന ലേലം
നവംബര്‍ മൂന്നിന് തിരുവല്ലയില്‍ പ്രാദേശിക അവധി
പരുമലപള്ളി പെരുനാളിനോടനുബന്ധിച്ച് തിരുവല്ല താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ മൂന്നിന് (തിങ്കള്‍) ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
വിജയാമൃതം പദ്ധതിക്ക് അപേക്ഷിക്കാം
ബിരുദം, ബിരുദാനന്തര ബിരുദം കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷി കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്ന സാമൂഹിക നീതി വകുപ്പിന്റെ വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0468 2325168.
അക്കൗണ്ടന്റ് നിയമനം
സമഗ്ര ശിക്ഷാകേരളം ജില്ലയില്‍ അക്കൗണ്ടന്റിന്റെ താല്‍കാലിക നിയമനത്തിന് നവംബര്‍ ഒന്നിന് അഭിമുഖം നടത്തും. തിരുവല്ല എസ് എസ് കെ യുടെ ജില്ലാ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30 ന് മുമ്പ് ഹാജരാകണമെന്ന് ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. പ്രായപരിധി 2025 നവംബര്‍ ഒന്നിന് 40 വയസ്. യോഗ്യത : ബി കോം, ഡബിള്‍ എന്‍ട്രി സിസ്റ്റത്തിലും അക്കൗണ്ടിംഗ് പാക്കേജിലും (ടാലി) പരിചയം. ഫോണ്‍ : 0469 1600167.
വാഹന ലേലം
കോയിപ്രം ശിശു വികസന പദ്ധതി ഓഫീസിലെ 2011 മോഡല്‍ മഹീന്ദ്ര ബൊലെറോ വാഹനം ലേലം ചെയ്യുന്നു. തീയതി നവംബര്‍ 10ന് രാവിലെ 11.30. ഫോണ്‍ :9961103039.



